Asianet News MalayalamAsianet News Malayalam

പിച്ചില്‍ ഭൂതമൊന്നുമില്ലെന്ന് പീറ്റേഴ്‌സണ്‍; 'മനസിലാക്കിയ ഒരാളെങ്കിലുമുണ്ടല്ലോ', രോഹിത്തിന്റെ മറുപടി

 മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

 

Kevin Pietersen talking on Motera pitch and rohit replays
Author
Ahmedabad, First Published Feb 26, 2021, 3:48 PM IST

അഹമ്മദാബാദ്: മൊട്ടേറ പിച്ചാണ് കഴിഞ്ഞ് മൂന്ന് ദിവസമായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് രണ്ടാംദിനം പൂര്‍ത്തിയാവുന്നതിന് മുമ്പെ അവസാനിച്ചതോടെയാണ് പിച്ചിനെ കുറിച്ച് ഇത്രത്തോളും ചര്‍ച്ചകള്‍ ഉയര്‍ന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

എന്നാല്‍ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ് പറയാനുളളത് മറ്റൊന്നാണ്. പിച്ചില്‍ ഭൂതമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പീറ്റേഴ്‌സണിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രണ്ട് ദിവസത്തിനിടെ വീണ 30 വിക്കറ്റുകളില്‍ 21 ഉം അധികം കുത്തിത്തിരിയാത്ത പന്തുകളിലാണ് പോയത്. മൊട്ടേറയില്‍ പിച്ചില്‍ അപകടകരമായ വിധത്തില്‍ ഒന്നും ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് ടീമിലേയും താരങ്ങളുടെ ബാറ്റിങ് മോശമായിരുന്നു.  

അല്‍പം ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തിരുന്നെങ്കില്‍ മത്സരം മൂന്നും നാലും ദിവസങ്ങളിലേക്ക് നീണ്ടുപോയേനെ. എന്നാല്‍ അതുണ്ടായില്ല. സ്വന്തം കഴിവിനോട് സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍തന്നെ സമ്മതിക്കും.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kevin Pietersen 🦏 (@kp24)

പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ മറുപടിയും വന്നു. അതിങ്ങനെ... ''പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലൊ.'' എന്നായിരുന്നു രോഹിത്തിന്റെ മറുടി. ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സിലും ടോപ് സ്‌കോറായ താരമാണ് രോഹിത്. 

മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 81നും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 145 റണ്‍സ് നേടി. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് നേടി പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios