Asianet News MalayalamAsianet News Malayalam

ഒമാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങി കോഴിക്കോട്ടുകാരി അനു അശോക്- വീഡിയോ

ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റന്‍ പദവിയില്‍ മലയാളി തിളക്കം. കോഴിക്കോട് സ്വദേശി അനു അശോകാണ് കഴിഞ്ഞ സീസണില്‍ ഒമാന്‍ ദേശീയ ടീമിനെ നയിച്ചത്. ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അനു അശോക്.

Malayali Women Cricket Shines as Oman Cricket Team Captain
Author
Muscat, First Published May 1, 2019, 9:14 AM IST

മസ്കറ്റ്: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റന്‍ പദവിയില്‍ മലയാളി തിളക്കം. കോഴിക്കോട് സ്വദേശി അനു അശോകാണ് കഴിഞ്ഞ സീസണില്‍ ഒമാന്‍ ദേശീയ ടീമിനെ നയിച്ചത്. ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അനു അശോക്. 

നാട്ടില്‍ ക്രിക്കറ്റ് പരിശീലകയുടെ വേഷത്തിലായിന്ന അനു അശോക് ഒമാനില്‍ താരവുമായി തിളങ്ങി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഒമാനിലെത്തി. അവിടെ സോഹ ക്ലബില്‍ കളിക്കാന്‍ അവസരവുമെത്തി. ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളോടെ തോല്‍പ്പിച്ചതോടെ ഒമാനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരിക്കുകയാണ് കോഴിക്കോട് മാത്തറ സ്വദേശിയായ അനു. 

ബിരുദ പഠനത്തിന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ എത്തിയതോടെയാണ് അനു ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാന സീനിയര്‍ ടീമിനായി നിരവധി തവണ കളിച്ചു. അഞ്ച് വര്‍ഷത്തിനിടെ മികച്ച ഓള്‍ റൗണ്ടെറെന്ന നിലയിലയില്‍ കഴിവ് തെളിയിച്ചു. പിന്നീട് പരിശീലന രംഗത്തേക്ക് മാറി. ബിസിസിഐയുടെ ബി ലെവല്‍ പരിശീലന ലൈസസന്‍സ് സ്വന്തമാക്കി. നിലവില്‍ അണ്ടര്‍ പതിനാറ് ടീമിന്റെ പരിശീലകയാണ്.

Follow Us:
Download App:
  • android
  • ios