വെള്ളിയാഴ്ച്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ രണ്ടാം അരങ്ങേറ്റം നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

മാഞ്ചസ്റ്റര്‍: ഈ ട്രാന്‍സ്ഫര്‍ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തിയത്. വലിയ സ്വീകരണമാണ് തിരിച്ചുവരവില്‍ പോര്‍ച്ചുഗീസ് താരത്തിന് ലഭിച്ചത്. ഈ വെള്ളിയാഴ്ച്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ രണ്ടാം അരങ്ങേറ്റം നടത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അന്നുതന്നെയാണ് ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അഞ്ചാം ടെസ്റ്റും ആരംഭിക്കുന്നത്.

Scroll to load tweet…

അതുകൊണ്ടുതന്നെ ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് വേണ്ടത്ര പ്രാധാന്യം ലഭിക്കില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ക്രിസ്റ്റ്യാനോ വൈകുന്നേരം മൂന്നിന് (ഇന്ത്യന്‍ സമയം 7.30) നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി വീണ്ടും ജേഴ്‌സി അണിയുന്നു. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് അപ്രസക്തമാകും. അന്നത്തെ ദിവസം ക്രിക്കറ്റിനെ മറന്നേക്കൂ. ആ ദിവസം ക്രിസ്റ്റ്യാനോയ്ക്ക് മാത്രമുള്ളതതാണ.'' വോണ്‍ പറഞ്ഞു.

വോണിന്റെ വാക്കുകള്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യയുടെ ഔദ്യോഗിക പേജും പങ്കുവച്ചിട്ടുണ്ട്. നിര്‍ണായക മത്സരമാണ് മാഞ്ചസ്റ്ററില്‍ നടക്കുന്നത്. ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇംഗ്ലണ്ടിന് പരമ്പര സമനിലയാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.