അതുവരെ നിറം മങ്ങിയാലും ആ ഒറ്റ പ്രകടനം തന്നെ സ്റ്റാര്‍ക്കിന് മുടക്കിയ കോടികള്‍ വെറുതെ ആയില്ലെന്നതിന് തെളിവ്.

ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ട് താരങ്ങളുടെ നേർക്കുനേർ പോരാട്ടമാണ് ഇത്തവണത്തെ ഐപിഎൽ ഫൈനൽ പോരാട്ടം. ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്ന വിലയേറിയ താരങ്ങൾ.

ഐപിഎൽ താരലേലത്തിൽ അമ്പരപ്പിക്കുന്ന വിലനൽകിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. 24.75 കോടി രൂപയാണ് സ്റ്റാർക്കിനായി കൊൽക്കത്ത മുടക്കിയത്. സ്റ്റാർക്ക് ആദ്യമത്സരങ്ങളിൽ തീർത്തും നിറംമങ്ങിയപ്പോൾ കൊൽക്കത്തയുടെ കോടികൾ വെള്ളത്തിലായെന്നാണ് ആരാധകര്‍ പോലും കരുതിയത്. എന്നാൽ പിന്നെ കണ്ടത് സ്റ്റാർക്കിന്‍റെ ശക്തമായ തിരിച്ചുവരവ്. ഹൈദരാബാദിനെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ ട്രാവിസ് ഹെഡ് അടക്കമുള്ള ഹൈദരാബാദ് ആക്രമണ നിരയുടെ മുനയൊടിച്ചത് സ്റ്റാര്‍ക്കിന്‍റെ തീപ്പന്തുകള്‍.

കൊല്‍ക്കത്ത കിരീടം നേടിയാല്‍ ഗംഭീറിനെ കാത്തിരിക്കുന്നത് വലിയ ചുമതല; ഹൈരാദാബാദിന്‍റെ വീരനായകനാകാൻ കമിൻസും

Scroll to load tweet…

p>അതുവരെ നിറം മങ്ങിയാലും ആ ഒറ്റ പ്രകടനം തന്നെ സ്റ്റാര്‍ക്കിന് മുടക്കിയ കോടികള്‍ വെറുതെ ആയില്ലെന്നതിന് തെളിവ്. ഇന്ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ട്രാവിസ് ഹെഡിന് ഏറ്റവും വലിയ ഭീഷണിയും സ്റ്റാര്‍ക്കിന്‍റെ മൂളിപ്പറക്കുന്ന പന്തുകളാകും. പരസ്പരം കളിച്ച നാലു ഇന്നിംഗ്സില്‍ മൂന്ന് തവണയും സ്റ്റാര്‍ക്കിന് മുന്നില്‍ ഹെഡ് പൂജ്യനായി മടങ്ങിയെന്നത് ചരിത്രം. സീസണില്‍ 13 കളിയിൽ 15 വിക്കറ്റാണ് സ്റ്റാര്‍ക്കിന്‍റെ നേട്ടം. ക്വാളിഫയറില്‍ 33 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Scroll to load tweet…

ഒറ്റ സീസൺകൊണ്ട് സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖമായിക്കഴിഞ്ഞു പാറ്റ് കമ്മിൻസ്. 20.50 കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കിയ കമിൻസ് വീഴ്ത്തിയത് പതിനേഴ് വിക്കറ്റ്. മികച്ച പ്രകടനം 43 റൺസിന് മൂന്ന് വിക്കറ്റ്. നിർണായക വിക്കറ്റുകൾ വീഴ്ത്തന്നതിനൊപ്പം ഹൈദരാബാദിനെ ഫൈനലിൽ എത്തിക്കുന്നതിൽ കമിൻസിന്‍റെ ക്യാപ്റ്റൻസി മികവും സുപ്രധാന പങ്കുവഹിച്ചു. പൊന്നുംവിലയുള്ള താരങ്ങള്‍ കിരീടപ്പോരിൽ പരസ്പംര ഏറ്റുമുട്ടുമ്പോള്‍ ആരുടെ ദിവസമെന്ന് കാത്തിരുന്നു കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക