സ്പിന്‍ പിച്ചിലും റിവേഴ്സ് സ്വിംഗ് കണ്ടെത്തി ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷിനെ അഹമ്മദാബാദ് ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തും.
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ മറ്റന്നാള്‍ തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച പേസര്‍ മുഹമ്മദ് ഷമി നാലാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്‍ഡോറില്‍ ഷമിക്ക് പകരം കളിച്ച ഉമേഷ് യാദവ് ബൗളിംഗില്‍ തിളങ്ങിയിരുന്നു.
സ്പിന്‍ പിച്ചിലും റിവേഴ്സ് സ്വിംഗ് കണ്ടെത്തി ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷിനെ അഹമ്മദാബാദ് ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തും. അതേസമയം ഷമി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ മുഹമ്മദ് സിറാജ് ആകും പുറത്തുപോകുക എന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ സിറാജിന് പന്തെറിയാന്‍ കാര്യമായി അവസരം ലഭിച്ചിരുന്നില്ല.
വനിതാ ഐപിഎല്ലിലും രക്ഷയില്ല! വിരാട് കോലിയുടെ വഴിയെ സ്മൃതി മന്ദാനയും; ആര്‍സിബിക്ക് പരിഹാസം
മധ്യനിരയില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നും സൂചനയുണ്ട്. ആദ്യ മൂന്ന് ടെസ്റ്റിലും വിക്കറ്റ് കീപ്പറായി കളിച്ച കെ എസ് ഭരത് കീപ്പറെന്ന നിലയില്‍ മികവ് കാട്ടിയെങ്കിലും ബാറ്ററെന്ന നിലയില്‍ നിരാശപ്പെടുത്തിയിരുന്നു. ഡല്‍ഹി ടെസ്റ്റില്‍ കളിച്ച ചെറിയൊരു ഇന്നിംഗ്സ് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ ഭരതിന് ബാറ്റ് കൊണ്ട് ഒന്നും ചെയ്യാനായിരുന്നില്ല.
പരമ്പരയില്‍ ടോപ് ഓര്‍ഡറിലെ മറ്റ് ബാറ്റര്‍മാരും നിരാശപ്പെടുത്തിയെങ്കിലും ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് റിഷഭ് പന്തിന്‍റെ പകരക്കാരന്‍ ആരാവണമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റിന് ധാരണ ലഭിക്കണമെങ്കില്‍ ഇഷാന്‍ കിഷന്‍റെ മികവ് കൂടി പരീക്ഷിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഭരത്തിന് പകരം കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയെങ്കിലും നാലാം ടെസ്റ്റിലും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഇന്‍ഡോറില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണറെന്ന നിലയില്‍ ശുഭ്നാന്‍ ഗില്ലും തുടരുമ്പോള്‍ കെ എല്‍ രാഹുല്‍ പുറത്തിരിക്കുമെന്നാണ് സൂചന.
