എന്നാല്‍ അഞ്ചാം പന്ത് ധനഞ്ജയ ഡിസില്‍വ മിഡ് ഓണിലൂടെ ബൗണ്ടറി കടത്തി സിറാജിന് ഹാട്രിക്ക് നിഷേധിച്ചു.മിഡ് ഓണില്‍ ഫീല്‍ഡറില്ലാതിരുന്നതിനാല്‍ ഡിസില്‍വ ഡ്രൈവ് ചെയ്ത പന്ത് പിടിക്കാനായി ബൗള്‍ ചെയ്ത് റണ്ണപ്പ് പൂര്‍ത്തിയാക്കിയശേഷം സിറാജ് തന്നെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി തിരിഞ്ഞോടി.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ മുഹമ്മദ് സിറാജ് ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞതെന്ന് പറഞ്ഞാല്‍ അതിശോയക്തിയാവില്ല. അദ്യ ഓവര്‍ മെയ്ഡിനാക്കിയശേഷം തന്‍റെ രണ്ടാം ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തി സിറാജ് ലങ്കയുടെ തലയരിഞ്ഞു. സിറാജിന്‍റെ പ്രഹരത്തില്‍ പകച്ചുപോയ ശ്രീലങ്കക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

തന്‍റെ രണ്ടാം ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സിറാജ് ഹാട്രിക്കിന് അടുത്തെത്തിയിരുന്നു. ആദ്യ പന്തില്‍ പാതും നിസങ്കയെ പോയന്‍റില്‍ രവീന്ദ്ര ജഡേജയുടെ കൈകകളിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. മൂന്നാം പന്തില്‍ സമരവിക്രമയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാം പന്തില്‍ ചരിത് അസലങ്കയെ ഷോര്‍ട്ട് കവറില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചാണ് സിറാജ് ഹാട്രിക്കിന് അടുത്തെത്തിയത്.

തുടര്‍ച്ചയായി 10 ഓവറും ബൗൾ ചെയ്യാമെന്ന് സിറാജ് പറഞ്ഞു, പക്ഷെ അയാള്‍ തടഞ്ഞു; വെളിപ്പെടുത്തി രോഹിത് ശർമ

എന്നാല്‍ അഞ്ചാം പന്ത് ധനഞ്ജയ ഡിസില്‍വ മിഡ് ഓണിലൂടെ ബൗണ്ടറി കടത്തി സിറാജിന് ഹാട്രിക്ക് നിഷേധിച്ചു.മിഡ് ഓണില്‍ ഫീല്‍ഡറില്ലാതിരുന്നതിനാല്‍ ഡിസില്‍വ ഡ്രൈവ് ചെയ്ത പന്ത് പിടിക്കാനായി ബൗള്‍ ചെയ്ത് റണ്ണപ്പ് പൂര്‍ത്തിയാക്കിയശേഷം സിറാജ് തന്നെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി തിരിഞ്ഞോടി. പതുക്കെ ഉരുണ്ടു നീങ്ങി പന്ത് ബൗണ്ടറി കടക്കുന്നതിന് മുമ്പ് പക്ഷെ സിറാജിന് തയാടാനില്ല. എങ്കിലും ബൗള്‍ ചെയ്തശേഷം ബൗണ്ടറി ലൈന്‍ വരെ തിരിഞ്ഞോടി പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിച്ച സിറാജിന്‍റെ ആത്മാര്‍ത്ഥത കണ്ട് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന വിരാട് കോലിക്കും ശുഭ്മാന്‍ ഗില്ലിനും ചിരി അടക്കാനായില്ല. വിരാട് കോലി ഗില്ലിനോട് എന്തോ പറഞ്ഞ് വായ് പൊത്തി ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

Scroll to load tweet…

അഞ്ചാം പന്തില്‍ ബൗണ്ടറി അടിച്ചെങ്കിലും ഓവറിലെ തന്‍റെ അവസാന പന്തില്‍ പ്രതികാരം വീട്ടിയ സിറാജ് ധനഞ്ജയ ഡിസില്‍വയെ വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക