ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക് കാല്ലിസിന് പുതിയ ദൗത്യം. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി കാല്ലിസിനെ നിയമിച്ചു. അടുത്ത മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിനായാണ് നിയമനം. രണ്ട് ടെസ്റ്റുകളാണ് പര്യടനത്തിലുള്ളത്. ഫെബ്രുവരിയിലെ ഇന്ത്യന്‍ പര്യടനത്തിലും കാലിസ് ഇംഗ്ലീഷ് ടീമിനൊപ്പം എത്തുമോയെന്ന് വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാല്ലിസ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായിരുന്നു, പിന്നീട് നീല്‍ മക്കന്‍സിയെ ബാറ്റിംഗ് ഉപദേഷ്ടാവായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നിയമിക്കുകയായിരുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 8 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള കാല്ലിസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകന്‍ ആയിരുന്നു.