മുകേഷ് കുമാറിന്‍റെ പോസ്റ്റിന്‍റെ സാഹചര്യം വ്യക്തമല്ലെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്‍റെ നിരാശയാണ് താരം പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ വിവാദ പോസ്റ്റുമായി ഇന്ത്യൻ പേസര്‍ മുകേഷ് കുമാര്‍. കര്‍മഫലം കിട്ടാന്‍ അനുഭവിക്കാതെ പോകാനാവില്ല, കുറച്ചു സമയം എടുക്കുമായിരിക്കും, പക്ഷെ അത് ഒരിക്കലും കിട്ടാതിരിക്കില്ല, ആ തിരിച്ചടിക്കായി കാത്തിരുന്നോളു എന്നാണ് മുകേഷ് കുമാര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇന്നലെ പോസ്റ്റ് ചെയ്തത്.

മുകേഷ് കുമാറിന്‍റെ പോസ്റ്റിന്‍റെ സാഹചര്യം വ്യക്തമല്ലെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്‍റെ നിരാശയാണ് താരം പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കായി പന്തെറിഞ്ഞ മുകേഷ് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് മുകേഷ് കുമാറിനെ അപ്രതീക്ഷിതമായി ഒഴിവാക്കി.

Scroll to load tweet…

അതിനുശേഷം ഇന്ത്യ എ ടീമും ഇന്ത്യൻ സീനിയര്‍ ടീമുമായി നടന്ന പരിശീലന മത്സരത്തിലും മുകേഷിനെ കളിപ്പിച്ചിരുന്നില്ല. പേസര്‍മാരില്‍ ചിലര്‍ക്ക് ഫിറ്റ്നെസ് പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി എ ടീമില്‍ കളിച്ച ഒരു പേസറെ കൂടി ഇംഗ്ലണ്ടില്‍ അധികമായി നിലനിര്‍ത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചപ്പോള്‍ ഹര്‍ഷിത് റാണയെ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതൊക്കെയാണ് മുകേഷിന്‍റെ പോസ്റ്റിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി പന്തെറിഞ്ഞ ഹര്‍ഷിത് റാണക്ക് ബൗളിംഗില്‍ തിളങ്ങാനായിരുന്നില്ല. 99 റണ്‍സ് വഴങ്ങിയ ഹര്‍ഷിത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എക്കായി കളിച്ചതുമില്ല. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഹര്‍ഷിതിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച അന്‍ഷുല്‍ കാംബോജിനെ അവഗണിച്ച് ഹര്‍ഷിത് റാണയെ നിലനിര്‍ത്തിയ ടീം മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ ഇന്നലെ മുന്‍ താരം ദൊഡ്ഡ ഗണേഷും രംഗത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ ലീഡ്സില്‍ നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക