ലാഹോര്‍: അടുത്തിടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയത്. ടി20- ഏകദിന മത്സരങ്ങള്‍ ശ്രീലങ്ക കളിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രധാന ടീം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നത്. ഇത്രയും കാലം ഒരു ടീമും വരാതിരിക്കാനുള്ള കാരണം സുരക്ഷ പ്രശ്‌നങ്ങള്‍ തന്നെ. ഇത്തവണയും  ലങ്കന്‍ താരങ്ങള്‍  ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. 

രണ്ട് ടെസ്റ്റ് മത്സരങ്ങള്‍കൂടി അടങ്ങുന്നതാണ് പരമ്പര. എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ശ്രീലങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡാവട്ടെ പാകിസ്ഥാനില്‍ തന്നെ ടെസ്റ്റ് വേദിയൊരുക്കാനുള്ള ശ്രമത്തിലാണ്. റാവല്‍പിണ്ടിയും കറാച്ചിയുമാണ് ടെസ്റ്റ് വേദിയായി പരിഗണിക്കുന്നത്. എന്നാല്‍ ശ്രീലങ്ക സമ്മതിക്കുമോ എന്നുള്ളത് കണ്ടറിയണം. ഡിസംബര്‍ 11നാണ് ടെസ്റ്റ് നടക്കേണ്ടത്. 

2009ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ലങ്കന്‍ ടീമിനു നേരെ ആക്രമണമുണ്ടായതിന് ശേഷം മറ്റുടീമുകള്‍ പാകിസ്ഥാനില്‍ കളിക്കേണ്ടെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.