പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അടഞ്ഞിട്ടില്ല! കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവണം; ഇനിയുള്ള വഴി കഠിനം
31ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരേയും കളിക്കണം. അവസാന മത്സരത്തിനായി 11ന് വീണ്ടും കൊല്‍ക്കത്തയിലേക്ക്.

ചെന്നൈ: ഏകദിന ലോകകപ്പില്‍ ആദ്യ രണ്ട് കളിയും ജയിച്ചശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങളും തോറ്റ പാകിസ്ഥാന് ഇനി അവസാന നാലിലെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുന്നിലുള്ള സാധ്യതകള്‍ ബുദ്ധിമുട്ടേറിയതാണെന്നാണ് ആരാധകരുടെ ആകാംക്ഷയ്ക്കുള്ള മറുപടി. വരുന്ന മൂന്ന് മത്സരം ജയിച്ചാല്‍ പാകിസ്ഥാന്‍ സെമി കടക്കണമെന്നില്ല. നിലവില്‍ ആറാമതാണ് പാകിസ്ഥാന്‍. ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ബാബര്‍ അസമിനും സംഘത്തിനുമുള്ളത്.
31ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരേയും കളിക്കണം. അവസാന മത്സരത്തിനായി 11ന് വീണ്ടും കൊല്‍ക്കത്തയിലേക്ക്. ഇത്തവണ ഇംഗ്ലണ്ടാണ് എതിരാളി. ബംഗ്ലാദേശൊഴികെ മറ്റ് രണ്ട് ടീമുകളോടും ജയിക്കുക പാകിസ്ഥാന് പ്രയാസമായിരിക്കും. ബംഗ്ലാദേശും കടുത്ത പോരാട്ടം നടത്താന്‍ സാധ്യതയുള്ള ടീമാണ്. ഈ മൂന്ന് മത്സരങ്ങളിലും കൂറ്റന്‍ റണ്‍റേറ്റില്‍ ജയിച്ചാല്‍ പോലും കാര്യം എളുപ്പമാവില്ല.
ഈ മത്സരങ്ങളിലെല്ലാം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും പാകിസ്ഥാന്റെ സെമി സാധ്യത. പാകിസ്ഥാന് ഇനി പരമാവധി കിട്ടാവുന്നത് 10 പോയിന്റാണ്. ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും രണ്ടാമതുള്ള ഇന്ത്യക്കും നിലവില്‍ പത്ത് പോയിന്റായി. ഇരുവര്‍ക്കും യഥാക്രമം മൂന്നും നാലും മത്സരങ്ങള്‍ ബാക്കിയുണ്ട്. മൂന്നാമതുള്ള ന്യൂസിലന്‍ഡിന് അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റ്. നാലാമതുള്ള ഓസീസിന് അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണുള്ളത്. ഇന്ന് നടക്കുന്ന ഓസീസ് - കിവീസ് മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ഓസീസ് ജയിച്ചാല്‍ ഇരുവര്‍ക്കും എട്ട് പോയിന്റ് വീതമാവും. ഇരുവര്‍ക്കും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തോല്‍ക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുക. എന്നാല്‍ ഓസ്‌ട്രേലിയക്ക് താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ മത്സരമുണ്ട്. ഓസീസിന് കാര്യങ്ങള്‍ കൂറച്ചുകൂടെ എളുപ്പമാണ്. ന്യൂസിലന്‍ഡിന് ഓസീസല്ലാതെ ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരോടാണ് കളിക്കേണ്ടത്.
ശ്രീലങ്കയെ ന്യൂസിലന്‍ഡ് മറികടന്നേക്കും. മറ്റൊരു മത്സരം കൂടി ജയിച്ചാല്‍ കിവീസും സെമി ഉറപ്പിക്കും. പാകിസ്ഥാന്റെ മുന്നിലുള്ള ഒരേയൊരു മാര്‍ഗം സ്വന്തം മത്സരങ്ങള്‍ ജയിക്കുകയും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തുടര്‍ച്ചയായി തോല്‍ക്കുകയെന്നുള്ളതാണ്. ഭീഷണിയായി ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുണ്ടെന്നും ഓര്‍ക്കണം.