മൂന്ന് വിക്കറ്റ് നേടിയ ലോഗന്‍ വാന്‍ ബീക്കാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. പോള്‍ വാന്‍ മീകെരന്‍, റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ, ബാസ് ഡീ ലീഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇതില്‍ മീകെരന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തിലെ വന്‍ അട്ടമറികളിലൊന്നാണ് നെതര്‍ലന്‍ഡ്‌സ് നടത്തിയത്. ധരംശാലയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 38 റണ്‍സിന്. മഴയെ തുടര്‍ന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിനെത്തിയ നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് (69 പന്തില്‍ 78) നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയെ ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും തോല്‍പ്പിക്കുന്ന ആദ്യ അസോസിയേറ്റ് രാജ്യമായി നെതര്‍ലന്‍ഡ്‌സ്.
മൂന്ന് വിക്കറ്റ് നേടിയ ലോഗന്‍ വാന്‍ ബീക്കാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. പോള്‍ വാന്‍ മീകെരന്‍, റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ, ബാസ് ഡീ ലീഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇതില്‍ മീകെരന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2020 ടി20 ലോകകപ്പ് കളിക്കാന്‍ കഴിയാത്ത നിരാശയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിയിരുന്നു. മീകരന്റെ പഴയ പോസ്റ്റ് വായിക്കാം. ഇപ്പോള്‍ സ്വിഗ്ഗി ആ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റിംഗ് നിര എളുപ്പം മറികടക്കുമെന്നാണ് കരുതിയത്. സ്‌കോര്‍ 36ല്‍ എത്തിയപ്പോള്‍ കഴിഞ്ഞ രണ്ട് കളിയിലും സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക് പുറത്ത്. എട്ട് റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടി കൂടാരം കയറി. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറും, 40 റണ്‍സെടുത്ത കേശവ് മഹാരാജും, 28 റണ്‍സെടുത്ത ഹെന്‍ട്രിച്ച് ക്ലാസനും പൊരുതി നോക്കിയെങ്കിലും തോല്‍വി തടുക്കാനായില്ല.
