Asianet News MalayalamAsianet News Malayalam

ഓസട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പര നേട്ടത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഈ മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് നമുക്ക് സന്തോഷവാര്‍ത്തയാണ് കേള്‍ക്കാനാകുന്നത്. തുടക്കത്തിലെ പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരിക്കുന്നു. നമ്മുടെ ടീമിന്‍റെ കഠിനാധ്വാനവും ടീം വര്‍ക്കും ശരിക്കും പ്രചോദനമാണ്-പ്രധാനമന്ത്രി പറഞ്ഞു.

PM Modi hails India's historic win over Australia; Kohli, Rahane react
Author
Delhi, First Published Jan 31, 2021, 5:32 PM IST

ദില്ലി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ടീം ഇന്ത്യയുടെ കഠിനാധ്വാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചത്. ഇന്ത്യയുടെ പ്രകടനം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും മോദി പറഞ്ഞു.

ഈ മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് നമുക്ക് സന്തോഷവാര്‍ത്തയാണ് കേള്‍ക്കാനാകുന്നത്. തുടക്കത്തിലെ പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരിക്കുന്നു. നമ്മുടെ ടീമിന്‍റെ കഠിനാധ്വാനവും ടീം വര്‍ക്കും ശരിക്കും പ്രചോദനമാണ്-പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് ബിസിസിഐ നന്ദി പറഞ്ഞു. ഇന്ത്യയുടെ ദേശീയപതാക ഉയരത്തില്‍ പാറിക്കാന്‍ ടീം ഇന്ത്യ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അജിങ്ക്യാ രഹാനെയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഓസ്ട്രേലിയയെ 2-1ന് കീഴടക്കിയാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത്. പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ രഹാനെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അഭിമാനമാണെന്നും വരും മത്സരങ്ങളിലും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനങ്ങള്‍ നത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.

ആര്‍ അശ്വിനും പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ച് നന്ദി അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios