അടുത്തിടെയാണ് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു താരം. 

മുംബൈ: അടുത്തിടെയാണ് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു താരം. അടുത്തിടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിലേക്ക് പറക്കുന്ന ഇന്ത്യയുടെ എ ടീമിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടും തിരിച്ചടി നേരിടുകയാണ് താരം.

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിനിടെയേറ്റ പരിക്ക് കാരണം താരത്തിന് ന്യൂസിലന്‍ഡ് പര്യടനം നഷ്ടമായേക്കും. മുംബൈയുടെ താരമായ പൃഥ്വിക്ക് കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഓവര്‍ത്രോ സേവ് ചെയ്യുന്നതിനിടെ തോളിനാണ് പരിക്കേറ്റത്. പിന്നാലെ കളംവിട്ട താരം എംആര്‍എ സ്‌കാനിങ്ങിന് വിധേയനായി. തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി പോവുകയായിരുന്നു. 

ഈ മാസം പത്തിനാണ് ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ എ ടീം യാത്ര തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ താരം ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്.