Asianet News MalayalamAsianet News Malayalam

ചലഞ്ച് ഏറ്റെടുത്ത് കാണിക്കൂ, പാതി മീശ വടിക്കാം; പൂജാരയോട് അശ്വിന്‍റെ വെല്ലുവിളി!

ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി സംസാരിക്കവേയാണ് ആർ അശ്വിന്റെ രസകരമായ വെല്ലുവിളി.

R Ashwin promises to shave half his moustache if Cheteshwar Pujara hit six to spinners
Author
Chennai, First Published Jan 26, 2021, 12:17 PM IST

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയെ വെല്ലുവിളിച്ച് സഹതാരം ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്‌പിന്നർമാർക്കെതിരെ സിക്സർ പറത്തിയാൽ പാതി മീശ വടിക്കുമെന്നാണ് അശ്വിന്റെ വെല്ലുവിളി.

R Ashwin promises to shave half his moustache if Cheteshwar Pujara hit six to spinners

ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി സംസാരിക്കവേയാണ് ആർ അശ്വിന്റെ രസകരമായ വെല്ലുവിളി. ഇംഗ്ലണ്ടിനെതിനെ നടക്കാനിരിക്കുന്ന പരമ്പരയിൽ മോയിൻ അലിക്കെതിരെയോ മറ്റേതെങ്കിലും സ്‌പിന്നർക്കെതിരെയോ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സർ പറത്തിയാൽ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിൻ പറഞ്ഞത്.

എന്നാല്‍ വെല്ലുവിളി പൂജാര ഏറ്റെടുക്കാൻ സാധ്യതയില്ലെന്നും, ഇതിന് പൂജാരയ്‌ക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും റാത്തോർ പ്രതികരിച്ചു. ക്രീസിൽ പ്രതിരോധത്തിന്റെയും സഹനത്തിന്റെയും ആൾരൂപമായ പൂജാര ഓസ്‌ട്രേലിയക്കിതിരായ ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തിൽ നി‍ർണായക പങ്കുവഹിച്ചിരുന്നു. അശ്വിന്റെ വെല്ലുവിളി പൂജാര ഏറ്റെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 

R Ashwin promises to shave half his moustache if Cheteshwar Pujara hit six to spinners

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നാല് ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. രണ്ടാം ടെസ്റ്റും ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. 

ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ നാളെയെത്തും; ടീമിന് മുന്നറിയിപ്പുമായി പീറ്റേഴ്‌സണ്‍

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കലാശപ്പോര് ലോര്‍ഡ്‌സില്‍ തന്നെ; പുതിയ തിയതിയായി

Follow Us:
Download App:
  • android
  • ios