അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍  കെയ്ല്‍ മയേഴ്സ് എന്നിവരാണ് മികച്ച താരമാകാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.

ദുബായ്: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരമായി ഐസിസി തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് അശ്വിന് പുരസ്കാരം നേടിക്കൊടുത്തത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ കെയ്ല്‍ മയേഴ്സിനെയും പിന്തള്ളിയാണ് അശ്വിന്‍റെ നേട്ടം.

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലണ്ടിനെിതരെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 32 വിക്കറ്റും 189 റണ്‍സുമായി അശ്വിന്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റെന്ന നാഴികക്കല്ലും പരമ്പരക്കിടെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി മാസം കളിച്ച മൂന്ന് ടെസറ്റില്‍ 24 വിക്കറ്റും ഒരു സെഞ്ചുറിയുള്‍പ്പെടെ 176 റണ്‍സും അശ്വിന്‍ സ്വന്തമാക്കി.

Scroll to load tweet…

അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ കെയ്ല്‍ മയേഴ്സ് എന്നിവരാണ് മികച്ച താരമാകാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമൗണ്ടാണ് ഫെബ്രുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പട്ടത്.

ജനുവരി മുതലാണ് ഐസിസി ഓരോ മാസത്തെയും മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. ജനുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്തായിരുന്നു.