ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുന്നു. എലിമിനേറ്ററിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വൈഭവ് സൂര്യവന്‍ഷിയുടെ കരുത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, ആദ്യ ക്വാളിഫയറിലെ തോല്‍വിക്ക് ശേഷം ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും നല്‍കുന്ന തുടക്കത്തിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ.
ന്യൂ ചണ്ഡിഗഡ്: ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടമിന്ന്. എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ കരുത്തോടെയാകും ഗുജറാത്ത് ഇറങ്ങുന്നത്. രാത്രി 7.30നാണ് മത്സരം. വൈഭവ് സൂര്യവന്‍ശിയെന്ന ബേബി യൂണിവേഴ്‌സല്‍ ബോസിന്റെ കരുത്തിലാണ് സീസണില്‍ രാജസ്ഥാന്റെ മുന്നേറ്റം. എലിമിനേറ്റില്‍ വെറും 29 പന്തില്‍ ഹൈദരാബാദിന്റെ കിരീട സ്വപ്നങ്ങള്‍ വൈഭവ് തകര്‍ത്തുകളഞ്ഞു.
വൈഭവിനെ തുടക്കത്തിലേ എറിഞ്ഞുപിടിക്കാനുള്ള ചുമതല റബാഡയ്ക്കും സിറാജിനുമാകും. സീസണില്‍ 43 വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഇവര്‍ക്ക് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും ജേസണ്‍ ഹോള്‍ഡറുമുണ്ട് വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍ എന്നിവരിലും ടീം പ്രതീക്ഷ വയ്ക്കുന്നു. മുന്‍നിര തകര്‍ന്നാല്‍ മധ്യനിര എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നതാണ് ആരാധകരുടെ ആശങ്ക. ക്യാപ്റ്റന്‍ റിയാന്‍ പരാഗുള്‍പ്പടെ ആരും മിന്നും ഫോമിലല്ല. അപ്പുറത്ത് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും നല്‍കുന്ന തുടക്കമാണ് ഗുജറാത്തിന്റെ കരുത്ത്. ഇരുവരും മിന്നിതിളങ്ങിയാല്‍ അനായാസം ഗുജറാത്ത് മുന്നേറും.
ജോഫ്ര ആര്‍ച്ചറിന്റെ ഓപ്പണിങ് സ്‌പെല്‍ മറികടന്ന് വേണം സായ് - ഗില്‍ സഖ്യത്തിന് കൂറ്റന്‍ സ്‌കോറിലേക്കെത്താന്‍ ആര്‍ച്ചര്‍ മങ്ങിയാല്‍ മറ്റൊരു പ്ലാനുണ്ടോ ടീമിന് എന്നതും നിര്‍ണായകം. സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. രാജസ്ഥാനാകട്ടെ തുടര്‍ച്ചയായി നാക്കൗട്ട് സ്വഭാവമുളള മത്സരങ്ങള്‍ കളിച്ചും. പവര്‍പ്ലേയില്‍ തന്നെ കളി പിടിക്കുന്ന സംഘമാണ് ാജസ്ഥാനും ഗുജറാത്തും. ഓപ്പിണങ് ബോളിങ്ങും ബാറ്റിങ്ങുമാണ് ഇരു ടീമുകളുടേയും കരുത്ത് എന്നതിനാല്‍ പ്രവചനം അസാധ്യം.
കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ഡു ഓര്‍ ഡൈ മത്സരങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ ക്വാളിഫയര്‍ രണ്ടിലെത്തുന്നത്. വീണ്ടും മറ്റൊരു നിര്‍ണായകമായ പോരാട്ടം, സമ്മര്‍ദം നിറഞ്ഞ മത്സരം. തുടരെ ഇത്തരം മത്സരങ്ങളെ അതിജീവിക്കാന്‍ രാജസ്ഥാന് കഴിയുമോയെന്നത് ചോദ്യമാണ്. മറുവശത്ത് ഗുജറാത്താകട്ടെ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീം, അനായാസം തന്നെ പ്ലേ ഓഫിലേക്ക്, ബെംഗളൂരുവിനോടുള്ള തോല്‍വിയില്‍ നിന്ന് കരകയറാന്‍ ചെറിയ ഇടവേളയും ലഭിച്ചു. അതുകൊണ്ട് ടീം എന്ന നിലയില്‍ ഗുജറാത്തിന് അല്‍പ്പം ആശ്വാസമാണ് അന്തരീക്ഷം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ, സുശാന്ത് മിശ്ര / തുഷാര്‍ ദേശ്പാണ്ഡെ / രവി ബിഷ്‌ണോയ്.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിശാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍ / സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

