Asianet News MalayalamAsianet News Malayalam

ഓസീസിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ കളിക്കാരുടെ മതം പറഞ്ഞ് അഭിനന്ദന ട്വീറ്റ്; രാജീവ് ശുക്ല വിവാദത്തില്‍

റിഷഭ് പന്ത് ഹിന്ദു, മുഹമ്മദ് സിറാജ് മുസ്ലീം, ശുഭ്മാന്‍ ഗില്‍ സിഖ്, വാഷിംഗ്ടണ്‍ സുന്ദര്‍ ക്രിസ്ത്യന്‍. ഒരുമിച്ച് ഇവര്‍ ഇന്ത്യയെ ജയിപ്പിച്ചു എന്നാണ് രാജീവ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്.

Rajiv Shukla posts controversial tweets after Indias historic series win in Australia
Author
Mumbai, First Published Jan 26, 2021, 7:01 PM IST

ദില്ലി: ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തിന് പിന്നാലെ നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് ഐപിഎല്‍ മുന്‍ ചെയര്‍മാനും ബിസിസിഐ വൈസ് പ്രസിഡന്‍റുമായ രാജീവ് ശുക്ല. വ്യത്യസ്ത മതങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്നാണ് രാജീവ് ശുക്ലയുടെ അഭിനന്ദന ട്വീറ്റ്.

Rajiv Shukla posts controversial tweets after Indias historic series win in Australia

റിഷഭ് പന്ത് ഹിന്ദു, മുഹമ്മദ് സിറാജ് മുസ്ലീം, ശുഭ്മാന്‍ ഗില്‍ സിഖ്, വാഷിംഗ്ടണ്‍ സുന്ദര്‍ ക്രിസ്ത്യന്‍. ഒരുമിച്ച് ഇവര്‍ ഇന്ത്യയെ ജയിപ്പിച്ചു എന്നാണ് രാജീവ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ക്രിസ്ത്യന്‍ മതത്തില്‍ ഉള്‍പ്പെട്ടതല്ല എന്നുള്‍പ്പെടെ ചൂണ്ടിക്കാണിച്ച് വലിയ വിമർശനമാണ് രാജീവ് ശുക്ലയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. ശുക്ലയുടെ ട്വീറ്റിനെതിരെ വിമര്‍ശനവും ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

സിഡ്നി ടെസ്റ്റ് സമനിലായാക്കിയതിന് പിന്നാലെ ഇന്ത്യന്‍ മധ്യനിര കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കില്‍ വിജയം നേടാന്‍ കഴിയുമായിരുന്നുവെന്ന് നേരത്തെ ശുക്ല ട്വീറ്റ് ചെയ്തിരുന്നു. പരാജയത്തിന്‍റെ വക്കത്തു നിന്ന് വിജയതുല്യമായ സമനില നേടിയതിന് പിന്നാലെയായിരുന്നു ശുക്ലയുടെ ട്വീറ്റ്.

Follow Us:
Download App:
  • android
  • ios