ഇന്ത്യയില്‍ നിന്ന് 7 താരങ്ങള്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് അശ്വിന്‍
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സ്, വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ, അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ, ശ്രീലങ്കൻ പേസര്‍ ലസിത് മലിംഗ എന്നിവരാണ് അശ്വിൻ തെരഞ്ഞെടുത്ത വിദേശ താരങ്ങൾ.
ചെന്നൈ: എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ താരം ആർ.അശ്വിൻ. മഹേന്ദ്ര സിംഗ് ധോണിയെയാണ് നായകനായി അശ്വിൻ തെരഞ്ഞെടുത്തത്. അശ്വിന്‍റെ ടീമിൽ ഏഴ് ഇന്ത്യൻ താരങ്ങളാണ് ഇടം നേടിയത്. രോഹിത് ശർമ്മ, വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് അശ്വിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനില്‍ ഇടം ലഭിച്ച ഇന്ത്യൻ താരങ്ങൾ.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സ്, വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ, അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ, ശ്രീലങ്കൻ പേസര്‍ ലസിത് മലിംഗ എന്നിവരാണ് അശ്വിൻ തെരഞ്ഞെടുത്ത വിദേശ താരങ്ങൾ. ഓപ്പണര്‍മാരായി നിരവധി വെടിക്കെട്ട് താരങ്ങളെ ഐപിഎല്ലില്‍ കണ്ടിട്ടുണ്ടെങ്കിലും അശ്വിന്‍ തെരഞ്ഞെടുത്തത് രോഹിത് ശര്‍മയയെും വിരാട് കോലിയെയുമാണെന്നത് ശ്രദ്ധേയമാണ്.
മധ്യനിരയില്‍ ധോണിയുടെ എക്കാലത്തെയും വിശ്വസ്തനായ സുരേഷ് റെയ്ന സൂര്യകുമാര്‍ യാദവ്, എ ബി ഡിവില്ലിയേഴ്സ് എന്നിവര്‍ക്കാണ് അശ്വിന്‍ അവസരം നല്‍കിയത്. എം എസ് ധോണിയാണ് അശ്വിന്‍റെ ടീമിന്‍റെ നായകനും വിക്കറ്റ് കീപ്പറും. സുനില്‍ നരെയ്നും റാഷിദ് ഖാനുമാണ് അശ്വിന്‍റെ ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. നരെയ്നിന്‍റെ മിസ്റ്ററി സ്പിന്നും റാഷിദിന്‍റെ ലെഗ് സ്പിന്നും ചേര്‍ന്ന മാരക കോംബിനേഷനാണ് അശ്വിന്‍ സ്പിന്‍ വിഭാഗത്തിലുള്ളത്.
Ravi Ashwin's All Time IPL XI #IPL2025
— Sivaram Gowthu (@sonu_sivaram) August 28, 2024
Comment ur All Time IPL XI.... pic.twitter.com/ESbsP2Jucv
ഇപ്പോള്‍ ഇന്ത്യൻ ടീമിലില്ലെങ്കിലും ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ വിശ്വസ്തനായ ഭുവനേശ്വര്‍കുമാറിന് അശ്വിന്‍ പേസ് നിരയില്‍ ഇടം നല്‍കിയെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും ചേരുമ്പോള്‍ അശ്വിന്‍റെ ടീം അജയ്യരാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക