മുംബൈ: രവീന്ദ്ര ജഡേജയെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടെസ്റ്റ് താരമായി വിസ്ഡണ്‍ തിരഞ്ഞെടുത്തു. ഒരു താരം മത്സരഫലത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് പരിഗണിച്ചാണ് ജഡേജയെ തിരഞ്ഞെടുത്തത്. 21ാം നൂറ്റാണ്ടിലെ ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. അദ്ദേഹേത്തിന് പിന്നില്‍ രണ്ടാമതാണ് ജഡേജ. 97.3 റേറ്റിങ് പോയിന്റാണ് ജഡേജയ്ക്ക് ലഭിച്ചത്. മത്സരത്തിലുണ്ടാക്കുന്ന ഇംപാക്ടാണ് പോയിന്റിന് ആധാരം. 

24.62 -ാണ് ജഡേജയുടെ ബൗളിങ് ശരാശരി. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിനേക്കാള്‍ മെച്ചപ്പെട്ട ശരാശരിയാണിത്. ബാറ്റിങ് ശരാശരിയവാട്ടെ 35.26. ഓസീസിന്റെ തന്നെ ഷെയ്ന്‍ വാട്‌സണേക്കാള്‍ മികച്ച ശരാശരിയുണ്ടെന്ന് വിസ്ഡണ്‍ വിലയിരുത്തി. 2012ല്‍ ടെസ്റ്റില്‍ അരങ്ങേറിയ 31കാരന്‍ ഇതുവരെ 49 ടെസ്റ്റില്‍ നിന്നായി 1869 റണ്‍സും 213 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

2000 മുതല്‍ 2020 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ് ആധാരമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മുത്തയ്യ മുരളീധരനാണ് വിലമതിപ്പുള്ള ടെസ്റ്റ് താരം. മുരളി വീഴ്ത്തിയ 800 ടെസ്റ്റ് വിക്കറ്റുകളില്‍ 573ഉം 2000ന് ശേഷമായിരുന്നു. വിലമതിപ്പുള്ള ടി20ത ാരമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.