ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹത്തുക്കളായിരുന്നു എംഎസ് ധോണിയും ആര്‍പി സിംഗും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ അടുത്തകാലത്ത് വൈറലായിരുന്നു. ഇക്കഴിഞ്ഞ 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ക്രിക്കറ്റ് ജേഴ്‌സിയില്‍ ധോണി തിരിച്ചുവരുമെന്ന് പപലരും പ്രതീക്ഷിച്ചെങ്കിലും എല്ലാവരേയം ഞെട്ടിച്ചുകൊണ്ട് ധോണി വിരമിക്കാന്‍ തീരമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

എന്നാല്‍ ധോണി വിരമിക്കാനുണ്ടായ കാരണത്തെ കുറിച്ച് വ്യക്തമായ ബോധ്യമൊന്നം പലര്‍ക്കുമുണ്ടായിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ആര്‍ പി സിംഗ്. മുമ്പത്തെ പോലെ ഫിനിഷിംഗ് റോളുകള്‍ ഏറ്റെടുക്കാന്‍ തനിക്ക് തോന്നില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാവാം ധോണി വിരമിച്ചതെന്നാണ് ആര്‍ പി സിംഗ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു.... ''തീര്‍ച്ചയായും ധോണി  മഹാനായ താരമാണ്. അദ്ദേഹം ടി0 ലേകകപപ്പ് വരെ തുടരണമായിരുന്നു. എന്നാല്‍ പ്രായവും കായിക ക്ഷമതയുമാവും ഇത്തരമൊരു വിരമിക്കല്‍ തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 2019ലെ ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുകയായിരുന്നു ധോണിയുടെ പദ്ധതി. 

അദ്ദേഹം ആ സ്ഥാനത്ത് മികച്ച പ്രകടനള്‍ കാഴ്ച വച്ചിട്ടുമുണ്ട്. എന്നാല്‍ പഴയതുപോലെ മത്സരം ഫിനിഷ് ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അതുകൊണ്ടാവാം ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.'' ആര്‍ പി സിംഗ് പറഞ്ഞുനിര്‍ത്തി.

ഇന്ത്യക്കുവേണ്ടി 14 ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 10 ടി20യില്‍ നിന്ന് 15 വിക്കറ്റും ആര്‍പി സിങ് വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്,കൊച്ചിന്‍ ടസ്‌കേഴ്സ് കേരള,മുംബൈ ഇന്ത്യന്‍സ്,റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു,റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ആര്‍പി സിങ് 82 മത്സരങ്ങളില്‍ നിന്നായി 90 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.