സീനിയർ താരങ്ങളുടെ ഫിറ്റ്നസ്, ജോലിഭാരം ഭാവി നായകന്മാരെ വാർത്തെടുക്കൽ എന്നിവയ്ക്ക് മുൻഗണന നൽകിയാവും സെലക്ടർമാർ ടീമിനെ പ്രഖ്യാപിക്കുക.

ഗുവാഹത്തി: അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനും ഏകദിന പരമ്പരകക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ഗുവാഹത്തിയിൽ ഇന്ന് ചേരുന്ന അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ടീമില്‍ വൻ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പരമ്പരയിലുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

സീനിയർ താരങ്ങളുടെ ഫിറ്റ്നസ്, ജോലിഭാരം ഭാവി നായകന്മാരെ വാർത്തെടുക്കൽ എന്നിവയ്ക്ക് മുൻഗണന നൽകിയാവും സെലക്ടർമാർ ടീമിനെ പ്രഖ്യാപിക്കുക. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക ടീം പ്രഖ്യാപനം ഉണ്ടാകും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ ഫിറ്റ്നസ് പ്രശ്നങ്ങള്ളതിനാല്‍ രോഹിത് ശർമക്ക് ഏകദിന ടീമില്‍ നിന്ന് വിശ്രമം അനുവദിക്കുമെന്ന് സൂചനയുണ്ട്. രോഹിത്തിന് വിശ്രമം അനുവദിച്ചാല്‍ ഓപ്പണറായി മലയാളി താരം സഞ്ജു സാംസണെയോ ഇഷാന്‍ കിഷനെയോ ഏകദിന ടീമിലുള്‍പ്പെടുത്തും. രണ്ടുപേരും വിക്കറ്റ് കീപ്പര്‍മാരാണെന്നതും കെ എല്‍ രാഹുലിന്‍റെ ബാക്ക് അപ്പായി പരിഗണിക്കാമെന്നതും സെലക്ടര്‍മാര്‍ കണക്കിലെടുക്കുന്നുണ്ട്. ഇവരിലാരെങ്കിലും ഒരാള്‍ ടീമിലെത്തിയാല്‍ റിഷഭ് പന്ത് ഏകദിന ടീമില്‍ നിന്ന് പുറത്താവും.

അതേസമയം, ഏകദിന ടീമിൽ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഇന്ത്യക്കായി ഹാർദിക് ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല. തുടർച്ചയായി പന്തെറിയാനുള്ള ഹാര്‍ദിക്കിന്‍റെ ശാരീരികക്ഷമത കൂടി കണക്കിലെടുത്താവും ഏകദിന ടീമിലേക്ക് പരിഗണിക്കുക.

റിഷഭ് പന്തിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും

ടെസ്റ്റ് ഫോർമാറ്റിൽ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. നായകത്വത്തിന്‍റെ സമ്മർദ്ദമില്ലാതെ പന്തിന് തന്‍റെ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിംഗിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്ന മുൻനിര പേസർ ജസ്പ്രീത് ബുംറയ്ക്ക് അഫ്ഗാനെതിരായ പരമ്പരയിൽ പൂർണ്ണ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ ടൂർണമെന്‍റുകളിൽ ബുംറയുടെ സാന്നിധ്യം അനിവാര്യമായതിനാലാണിത്. മുഹമ്മദ് സിറാജിന്‍റെ സമീപകാല ഫോമും ജോലിഭാരവും യോഗത്തിൽ ചർച്ചയാകും. ഏകദിന ടീമില്‍ വിരാട് കോലി തുടരും. ഏകദിന ടീമിലെ സ്പിൻ ഓൾറൗണ്ടർ സ്ഥാനത്തിനായി രവീന്ദ്ര ജഡേജയും അക്സർ പട്ടേലും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ജഡേജയുടെ പരിചയസമ്പത്തും അക്സറിന്‍റെ സമീപകാല ഫോമും സെലക്ടർമാർ പരിഗണിക്കും. ഓഫ് സ്പിൻ ഓൾറൗണ്ടറായി വാഷിംഗ്ടൺ സുന്ദറും, ഭാവി പേസ് ഓൾറൗണ്ടറായി യുവതാരം നിതീഷ് കുമാർ റെഡ്ഡിയും സെലക്ടർമാരുടെ പരിഗണനയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക