ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് സച്ചിന്‍ നിര്‍ദേശിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കും.
മുബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar). ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് സച്ചിന്‍ നിര്‍ദേശിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കും.
ആദ്യ 25 ഓവറില്‍ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സിന് വലിയ ശ്രദ്ധ കൊടുക്കണമെന്നാണ് സച്ചിന്റെ പക്ഷം. അദ്ദേഹം വിശദീകരിച്ചു.. ''ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും റണ്‍സ് കണ്ടെത്തിയ വിധം മാത്രം ശ്രദ്ധിച്ചാല്‍ മതി. അവരുടെ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് ശക്തമാക്കി. അങ്ങനെ കളിക്കുമ്പോള്‍ കൈകള്‍ ശരീരവുമായി ചേര്‍ന്നിരി്ക്കണം. കൈകള്‍ അങ്ങനെ അകന്ന് പോവുമ്പോള്‍ ബാറ്റ്‌സ്മാന് നിയന്ത്രണം നഷ്ടമാവും.'' അദ്ദേഹം പറഞ്ഞു.
''വിക്കറ്റ് നേടാനാണ് ബൗളര്‍മാര്‍. ചില ഘട്ടങ്ങളില്‍ അവര്‍ തോല്‍വിയിലേക്ക് വീണിട്ടുണ്ടാവും. എന്നാലത് കാര്യമാക്കേണ്ടതില്ല. രാഹുലിനേയും രോഹിത്തിനേയും മാതൃകയാക്കണം. ശരീരത്തില്‍ നിന്ന് കൈകള്‍ അകലുമ്പോല്‍ പന്ത് എഡ്ജ് ചെയ്ത് പുറത്താവാനുള്ള സാധ്യതയുണ്ട്.'' സച്ചിന്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെ 1-0ത്തിന് തോല്‍പ്പിച്ച് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പഴയ വീര്യമില്ലാത്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെല ഇന്ത്യക്ക് പരമ്പര നേടാനുള്ള സുവര്‍ണാവസരമായാണ് വന്നുചേര്‍ന്നിരിക്കുന്നത്.
