Asianet News MalayalamAsianet News Malayalam

ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നവരെ ദേശീയ ടീമിലേക്ക് പരിഗണിക്കരുത്: ഷെയ്ന്‍ വോണ്‍

വിന്‍ഡീസ് താരങ്ങളും പലപ്പോഴായി ഐപിഎല്ലിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പണം ലഭിക്കുമെന്നുള്ളതാണ് താരങ്ങലെ ഐപിഎല്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

Shane Warne says players who consider IPL over national duties should not be included in national team
Author
Sydney NSW, First Published Jun 26, 2021, 5:20 PM IST

സിഡ്‌നി: അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കി പലരും ഐപിഎല്‍ ക്രിക്കറ്റ് തിരഞ്ഞെടുക്കാറുണ്ട്. ഇത്തവണ ബാംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ തുടങ്ങിയ താരങ്ങള്‍ രാജ്യന്തര മത്സരങ്ങള്‍ ഒഴിവാക്കിയാണ് ഐപിഎല്ലിനെത്തിയത്. വിന്‍ഡീസ് താരങ്ങളും പലപ്പോഴായി ഐപിഎല്ലിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പണം ലഭിക്കുമെന്നുള്ളതാണ് താരങ്ങലെ ഐപിഎല്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

ഇത്തരം താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍. ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന താരങ്ങള്‍ ദേശീയ ടീമില്‍ കളിപ്പിക്കരുതെന്നാണ് വോണ്‍ പറയുന്നത്. വോണിന്റെ വാക്കുകള്‍... ''ചുരുങ്ങിയ സമയം കളിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നുള്ളതുകൊണ്ടാണ് പല താരങ്ങളും ഐപിഎല്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നത്. അവര്‍ ദേശീയ ടീമിന് കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്നു. 

ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന താരങ്ങളെ ദേശീയ ക്രിക്കറ്റിലേക്ക് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ പരിഗണിക്കരുതെന്നാണ് എന്റെ അഭിപ്രായം. കിക്കറ്റിന്റെ ശരിയായ രൂപം ടെസ്റ്റ് ക്രിക്കറ്റാണ്. ക്രിക്കറ്ററായി തന്നെയാണ് വളരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ താരത്തിന് തന്റെ കഴിവുകള്‍ പരീക്ഷിക്കാനുള്ള ഇടം ടെസ്റ്റ് ക്രിക്കറ്റാണ്.'' വോണ്‍ പറഞ്ഞുനിര്‍ത്തി. 

പാതിവഴിയില്‍ മുടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കാനിരിക്കെയാണ്. ഇതിനിടെയാണ് വോണിന്റെ വാക്കുകള്‍.

Follow Us:
Download App:
  • android
  • ios