അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് അക്തര്‍ വിലയിരുത്തല്‍ നടത്തിയിരുന്നു. ലോകകപ്പ് ടീമില്‍ യൂസ്‌വേന്ദ്ര ചാഹലും അര്‍ഷ്ദീപ് സിംഗും വേണമായിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്.

ഇസ്ലാമാബാദ്: ഒരുകാലത്ത് ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. അദ്ദേഹത്തിന്റെ വേഗത്തില്‍ മുന്നില്‍ പതറാത്തവരില്ല. ഇപ്പോള്‍ ക്രിക്കറ്റ് കമന്റേറ്ററാണ് അക്തര്‍. പലപ്പോഴെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കുമ്പോഴുള്ള കാര്യങ്ങളെല്ലാം അദ്ദേഹം തുറന്നുപറയാറുണ്ട്. അത്തരത്തില്‍ തുറന്നുപറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വീഡിയോയില്‍ അദ്ദേഹം പറയുന്നതിങ്ങനെ... ''ഞാന്‍ സച്ചിനെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്ത് വിലകൊടുത്തും സച്ചിനെ മുറിവേല്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ ഞാന്‍ പന്തെറിഞ്ഞിരുന്നു. ധോണിക്കെതിരേയും ഞാനത് ചെയ്തു. വിക്കറ്റിലേക്ക് പന്തെറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാനത് ചെവികൊണ്ടില്ല. സച്ചിന്റെ ഹെല്‍മറ്റ് ലക്ഷ്യം വച്ചാണ് ഞാന്‍ പന്തെറിഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും പറ്റി പോവുമെന്ന് വരെ ഞാന്‍ കരുതി. ഒരു പന്ത് കയ്യിലും ഇടിച്ചു. വീണ്ടും ഞാനദ്ദേഹത്തെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു.'' 2006, ലാഹോര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിനെ കുറിച്ചാണ് അക്തര്‍ സംസാരിക്കുന്നത്. 

Scroll to load tweet…

ധോണിക്കെതിരെ അപകടകരമായ രീതിയില്‍ ബീമര്‍ എറിഞ്ഞതിനെ കുറിച്ചും അക്തര്‍ സംസാരിച്ചു. '' ഫൈസലാബാദില്‍ ധോണിക്കെതിരേയും ഞാനിത് തന്നെ ചെയ്തു. മനപൂര്‍വം ഞാന്‍ ധോണിക്കെതിരെ ബീമര്‍ എറിഞ്ഞു. ധോണി നല്ല വ്യക്തിത്വത്തിന് ഉടമയാണ്. ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നു. ഇപ്പോള്‍ അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. അന്ന് ധോണിക്ക് എനിക്കെതിരെ റണ്‍സ് നേടാനും സാധിച്ചിരുന്നു.'' അക്തര്‍ പറഞ്ഞു.

YouTube video player

അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് അക്തര്‍ വിലയിരുത്തല്‍ നടത്തിയിരുന്നു. ലോകകപ്പ് ടീമില്‍ യൂസ്‌വേന്ദ്ര ചാഹലും അര്‍ഷ്ദീപ് സിംഗും വേണമായിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്.

ബംഗളൂരുവില്‍ കടുത്ത പ്രതിഷേധം! അനില്‍ കുംബ്ലെ യാത്ര ചെയ്തത് ബസില്‍; സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ