Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ടീമില്‍ അവന്‍റെ സ്ഥാനം ഇളകി തുടങ്ങി, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

ശുഭ്മാന്‍ ഗില്ലിന്‍റെ ടീമിലെ സ്ഥാനം വലിയ ചോദ്യ ചിഹ്നമാണ്.  ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അവന് ഇതുവരെ കഴിഞ്ഞിട്ടില്ല. 20 ടെസ്റ്റ് കളിച്ചിട്ടും ബാറ്റിംഗ് ശരാശരി 30കളിലുള്ള ഒരു കളിക്കാരന്‍ ഇപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നുവെങ്കില്‍ അവന്‍ ഭാഗ്യവനാണെന്ന് പറയേണ്ടിവരും

Shubman Gill's place a big question mark in Test XI says Dinesh Karthik
Author
First Published Dec 29, 2023, 9:19 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ തോല്‍വിക്ക് പിന്നാലെ യുവതാരം ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് കരിയര്‍ വലിയ പ്രതിസന്ധിയിലാണെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. രണ്ടാം ടെസ്റ്റിലും തിളങ്ങാനായില്ലെങ്കില്‍ ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഇളകുമെന്നും കാര്‍ത്തിക് പറ‍ഞ്ഞു.

ശുഭ്മാന്‍ ഗില്ലിന്‍റെ ടീമിലെ സ്ഥാനം വലിയ ചോദ്യ ചിഹ്നമാണ്.  ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അവന് ഇതുവരെ കഴിഞ്ഞിട്ടില്ല. 20 ടെസ്റ്റ് കളിച്ചിട്ടും ബാറ്റിംഗ് ശരാശരി 30കളിലുള്ള ഒരു കളിക്കാരന്‍ ഇപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നുവെങ്കില്‍ അവന്‍ ഭാഗ്യവനാണെന്ന് പറയേണ്ടിവരും. ജനുവരി മൂന്നിന് കേപ്ടൗണില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും തിളങ്ങിയില്ലെങ്കില്‍ ടെസ്റ്റ് ടീമിലെ അവന്‍റെ സ്ഥാനം ഇളകി തുടങ്ങുമെന്നും കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

'അവര്‍ ഒന്നും ജയിച്ചിട്ടില്ല', ഇന്ത്യൻ ടീം ഒരിക്കലും പ്രതീക്ഷക്കൊത്ത് ഉയരാത്തവരെന്ന് മൈക്കല്‍ വോണ്‍

ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി റണ്‍സടിച്ചു കൂട്ടുന്ന സര്‍ഫറാസ് ഖാനെപ്പോലെയുള്ള കളിക്കാരെ ഇനിയെങ്കിലും ടീമിലേക്ക് പരിഗണിക്കേണ്ടിയിരിക്കുന്നു. മധ്യനിരയില്‍ അവന്‍റെ പേരാണ് ശരിക്കും ഇന്ത്യ മിസ് ചെയ്യുന്നത്.അവന്‍ അധികം വൈകാതെ ടെസ്റ്റ് ടീമിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. അവനല്ലാതെ മധ്യനിരയില്‍ കളിപ്പിക്കാവുന്ന മറ്റു പേരുകളൊന്നും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴില്ല. സര്‍ഫറാസ് കഴിഞ്ഞാല്‍ പരിഗണിക്കാവുന്നത് രജത് പാടീദാറാണ്. അവനും മധ്യനിരയിലെ സ്ഥിരസാന്നിധ്യമാവാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും കാര്‍ത്തിക് പറഞ്ഞു.

ടെസ്റ്റില്‍ ഓപ്പണറായി തുടങ്ങിയ ശുഭ്മാന്‍ ഗില്‍ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി എത്തിയതോടെ മൂന്നാം നമ്പറിലേക്ക് മാറിയിരുന്നു.  ടെസ്റ്റ് കരിയറില്‍ ഇതുവരെ  കളിച്ച 35 ഇന്നിംഗ്സുകളില്‍ നിന്ന് 31.06 ശരാശരിയില്‍ 994 റണ്‍സെ ഗില്ലിന് നേടാനായിട്ടുള്ളു. ടെസ്റ്റില്‍ അവസാന രണ്ട് ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ ഗില്‍ നേടിയത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ 128 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ അവസാനം കളിച്ച ഏഴ് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ 29 റണ്‍സാണ് ഗില്ലിന്‍റെ ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios