സെഞ്ചുറി നേടിയതോടെ ചില റെക്കോര്‍ഡുകളും സഞ്ജുവിന്റെ പേരിലായിരുന്നു.

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. കഴിഞ്ഞ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായപ്പോള്‍ മലയാളി താരത്തെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ 56 പന്തുകള്‍ നേരിട്ട സഞ്ജു 109 റണ്‍സാണ് നേടിയത്. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും (120) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

സഞ്ജുവിനെ അന്യന്‍ സിനിമയിലെ കഥാപാത്രത്തോട് ഉപമിക്കുന്നുവരുണ്ട്. അതുപോലെ എനിക്ക് താങ്കളെ മനസിലാവുന്നില്ല എന്ന് പറയുന്നവരുണ്ട്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ ശേഷം തുടര്‍ന്നുള്ള രണ്ട് മത്സങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. പിന്നീട് വീണ്ടും സെഞ്ചുറി. ഇതുകൊണ്ടൊക്കെയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വരുന്നതും. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സെഞ്ചുറി നേടിയതോടെ ചില റെക്കോര്‍ഡുകളും സഞ്ജുവിന്റെ പേരിലായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജു. സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററാും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.

ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജു മാറി. ആദ്യമായിട്ടാണ് ഐസിസി മുഴുവന്‍ അംഗത്വമുള്ള ഒരു ടീമിന്റെ രണ്ട് ബാറ്റര്‍മാര്‍ ഒരു ടി20 ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നത്.