ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടം സൗമ്യ സര്‍ക്കാരിന്. 153 പന്തില്‍ 208 റണ്‍സാണ് സര്‍ക്കാര്‍ അടിച്ചെടുത്തത്.

ധാക്ക: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാംഗ്ലാദേശ് താരമെന്ന നേട്ടം സൗമ്യ സര്‍ക്കാരിന്. ധാക്കാ പ്രീമിയര്‍ ലീഗില്‍ ഷെയ്‌ക്ക് ജമാന്‍ ധാന്‍മോണ്ടി ക്ലബിനായി സൗമ്യ 208 റണ്‍സെടുത്തു. അബഹാനി ലിമിറ്റഡിനായി 318 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേയായിരുന്നു സൗമ്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. 153 പന്ത് നേരിട്ടപ്പോള്‍ 14 ഫോറും 16 സിക്‌സും അതിര്‍ത്തിയിലേക്ക് പാഞ്ഞു. 

Scroll to load tweet…

ഒന്നാം വിക്കറ്റില്‍ ജ‌ഹ്‌റുല്‍ ഇസ്ലാമിനൊപ്പം 321 റണ്‍സാണ് സൗമ്യ സര്‍ക്കാര്‍ പടുത്തുയര്‍ത്തിയത്. ജഹ്‌റുല്‍ 100 റണ്‍സെടുത്തു. മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന് അബഹാനി ലിമിറ്റഡ് ഒന്‍പത് വിക്കറ്റിന് വിജയിച്ച് ചാമ്പ്യന്‍മാരായി. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് സൗമ്യ നേടുന്നത്. ഞായറാഴ്‌ച ലെജന്‍റ്‌ഡ് ഓഫ് രുഗ്‌പഞ്ജിനെതിരെ 106 റണ്‍സെടുത്തിരുന്നു. 

Scroll to load tweet…

സൗമ്യ സര്‍ക്കാരിന്‍റെ ഫോം ലോകകപ്പിന് മുന്‍പ് ബാംഗ്ലാദേശ് ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. ലോകകപ്പിനുള്ള ടീമില്‍ സൗമ്യയെ ബംഗ്ലാദേശ് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. 

Scroll to load tweet…