2018 ഫെബ്രുവരിക്കുശേഷം ഏകദിനങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും മാത്രം കുറിച്ച അംലയെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അംലയുടെ പരിചയസമ്പത്തിനെതന്നെ ആശ്രയിക്കാന്‍ സെലക്ടര്‍മാര്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

ജൊഹാനസ്ബര്‍ഗ്: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഹാഷിം അംലയും 15 അംഗ ടീമിലുണ്ട്. 2018 ഫെബ്രുവരിക്കുശേഷം ഏകദിനങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും മാത്രം കുറിച്ച അംലയെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അംലയുടെ പരിചയസമ്പത്തിനെതന്നെ ആശ്രയിക്കാന്‍ സെലക്ടര്‍മാര്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

Scroll to load tweet…

അതേസമയം, ഐപിഎല്ലില്‍ തിളങ്ങിയ പേസ് ബൗളര്‍ ക്രിസ് മോറിസിനെ സെലക്ടര്‍മാര്‍ 15 അംഗ ടീമില്‍ നിന്ന് തഴഞ്ഞു. ഫാഫ് ഡൂപ്ലെസി തന്നെയാണ് ടീമിന്റെ നായകന്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ആന്‍റിച്ച് നോര്‍ജെയും ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍, ബാറ്റ്സ്മാന്‍ റീസ ഹെന്‍ഡ്രിക്കസ് എന്നിവരാണ് മോറിസിന് പുറമെ ഒഴിവാക്കപ്പെട്ട പ്രമുഖര്‍. ആന്‍ഡൈല്‍ ഫെലുക്വായോ, ഡ്വയിന്‍ പ്രിട്ടോറിയസ് എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍.

ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ഫാഫ് ഡൂപ്ലെസി(ക്യാപ്റ്റന്‍), ജെ പി ഡുമിനി, ഡെയ്ല്‍ സ്റ്റെയിന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡൈല്‍ ഫെലുക്വായോ, ഡ്വയിന്‍ പ്രിട്ടോറിയസ്, ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്വിന്റണ്‍ ഡികോക്ക്, ആന്‍റിച്ച് നോര്‍ജെ, ലുംഗിസായി എംഗിഡി, എയ്ഡന്‍ മര്‍ക്രാം, റാസി വാന്‍ഡെര്‍ഡസന്‍, ഹാഷിം അംല, ടബ്രൈസ് ഷംസി.