സൂററ്റ്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് 131 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്‌സാണ് തുണയായത്. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഒമ്പത്  ഓവറില്‍ 48 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. 

ഇന്ത്യന്‍ നിരയില്‍ കൗര്‍ ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സ്മൃതി മന്ഥാന (21), ജമീമ റോഡ്രിഗസ് (19), ദീപ്തി ശര്‍മ (16), വേദ കൃഷ്ണമൂര്‍ത്തി (10) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്‌മൈല്‍ മൂന്ന് വിക്കറ്റെടുത്തു.

ഇന്ത്യക്കായി ദീപ്തി ശര്‍മ, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.