തെംബ ബവൂമയ്ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ടീമിലെത്തി. സ്റ്റബ്‌സിന്റെ അരങ്ങേറ്റമാണിന്ന്. പരിക്കേറ്റ് ജെറാള്‍ഡ് കോട്‌സ്വീക്ക് പകരം ലുങ്കി എന്‍ഗിഡിയും വന്നു. കേശവ് മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം.

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എല്‍ഗാറിന്റെ കരിയറിലെ അവസാന ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ സാധിക്കും. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. 

തെംബ ബവൂമയ്ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ടീമിലെത്തി. സ്റ്റബ്‌സിന്റെ അരങ്ങേറ്റമാണിന്ന്. പരിക്കേറ്റ് ജെറാള്‍ഡ് കോട്‌സ്വീക്ക് പകരം ലുങ്കി എന്‍ഗിഡിയും വന്നു. കേശവ് മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗന്‍ പീറ്റേഴ്‌സണ്‍ പുറത്തായി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ, മുകേഷ് കുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്. 

ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടോണി ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍, കേശവ് മാഹാരാജ്, കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി. 

മത്സരം ജയിച്ച് സമനിലയോടെ പരമ്പര അവസാനിക്കാനാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക എന്നാണ് പൊതു വിശേഷണം. ഇത്തവണയും ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹം സെഞ്ചൂറിയനിലെ ഇന്നിംഗ്‌സ് തോല്‍വിയോടെ വീണുടഞ്ഞു. കേപ്ടൗണില്‍ ജയിച്ച് പരമ്പര സമനിലയാക്കുകയെന്ന ലക്ഷ്യത്തോടെയാവും രോഹിത് ശര്‍മ്മയും സംഘവും ഇന്നിറങ്ങുക.

കമ്മിന്‍സിന് അഞ്ച് വിക്കറ്റ്! വാലറ്റത്ത് ജമാല്‍ മിന്നി, റിസ്‌വാനും തിളങ്ങി; പാകിസ്ഥാന് മികച്ച സ്‌കോര്‍