കൊളംബോ: ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച 22 അംഗ സ്‌ക്വാഡില്‍ നിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. നിരോഷന്‍ ഡിക്ക്‌വെല്ല, ധനുഷ്‌ക ഗുണതിലക, അമില അപോന്‍സോ, ലക്ഷന്‍ സണ്ടകന്‍, ലഹിരു മധുസനക എന്നിവരാണ് പുറത്തായത്.

പരമ്പരയിലെ ആദ്യ മത്സരം ലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ വിടവാങ്ങള്‍ ഏകദിനമായിരിക്കും. കൊളംബോയില്‍ ജൂലൈ 27നാണ് ആദ്യ ഏകദിനം. ഡാസുന്‍ സനകയായിരിക്കും അവസാന രണ്ട് മത്സരങ്ങളില്‍ മലിംഗയ്‌ക്ക് പകരം ഇടംപിടിക്കുക. 

ശ്രീലങ്ക സ‌്ക്വാഡ്: ദിമുത് കരുണരത്‌നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എഞ്ചലോ മാത്യൂസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ലഹിരു തിരിമനെ, ഷേഹന്‍ ജയസൂര്യ, ധനഞ്ജയ ഡിസില്‍വ, വനിന്തു ഹസരാംഗ, അഖില ധനഞ്ജയ, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, ലഹിരു കുമാര, തിസാര പെരേര, ഇസിരു ഉഡാന, കാസന്‍ രജിത, ദാസുന്‍ സനക