ഗോള്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ ശ്രീലങ്ക കരകയറാന്‍ ശ്രമിക്കുന്നു. ഒരവസരത്തില്‍ 7-2 എന്ന നിലയിലായിരുന്ന ലങ്ക ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 46 ഓവറില്‍ മൂന്ന് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലാണ്. ഏയ്‌ഞ്ചലോ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടക്കത്തിലെ വരിഞ്ഞുമുറുക്കി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കുശാല്‍ പെരേരയെ(6) റൂട്ടിന്‍റെ കൈകളിലെത്തിച്ചു. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഒഷാഡ ഫെര്‍ണാണ്ടോയെ പൂജ്യത്തില്‍ നില്‍ക്കേ ബൗള്‍ഡാക്കി ജിമ്മി ഇരട്ട പ്രഹരം നല്‍കി. ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ ലഹിരു തിരിമന്നയും ഏയ്ഞ്ചലോ മാത്യൂസും നിലയുറപ്പിച്ചു. 

രണ്ട് കിലോമീറ്റര്‍ ഓട്ടവും ജയിക്കണം; പുത്തന്‍ ഫിറ്റ്‌നസ് പരീക്ഷയുമായി ബിസിസിഐ

എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം പന്തില്‍ ആന്‍ഡേഴ്‌സണ്‍ കുതിച്ചെത്തിയപ്പോള്‍ ലങ്ക വീണ്ടും വെള്ളം കുടിക്കുന്നതിന് ഗോള്‍ സാക്ഷിയായി. 95 പന്തില്‍ 43 റണ്‍സെടുത്തിരുന്ന തിരിമന്നെയെ ബട്ട്‌ലറുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം നായകന്‍ ദിനേശ് ചാണ്ഡിമലിനെ കൂട്ടുപിടിച്ച് മാത്യൂസ് ലങ്കയുടെ രക്ഷയ്‌ക്കെത്തി. 43-ാം ഓവറില്‍ മാര്‍ക്ക് വുഡിനെ ബൗണ്ടറി കടത്തി 89 പന്തില്‍ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

മാത്യൂസിന്‍റെ 37-ാം ടെസ്റ്റ് അര്‍ധ ശതകമാണിത്. മാത്യൂസ് 96 പന്തില്‍ 53 റണ്‍സുമായും ചാണ്ഡിമല്‍ 67 പന്തില്‍ 36 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരും നാലാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്