Asianet News MalayalamAsianet News Malayalam

ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് വിരാട് കോലി

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാര രണ്ട് പടിയിറങ്ങി ഒമ്പതാമതും മായങ്ക് അഗര്‍വാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തുമാണ്.

Steve Smith regain top spot in ICC Test rankings, dethrones Virat Kohli
Author
Dubai - United Arab Emirates, First Published Feb 26, 2020, 6:05 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞ സ്കോറിന്(2, 19) പുറത്തായതാണ് കോലിക്ക് തിരിച്ചടിയായത്. 906 റേറ്റിംഗ് പോയന്റുള്ള കോലി രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ 911 റേറ്റിംഗ് പോയന്റുമായാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.  

Steve Smith regain top spot in ICC Test rankings, dethrones Virat Kohliആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാര രണ്ട് പടിയിറങ്ങി ഒമ്പതാമതും മായങ്ക് അഗര്‍വാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തുമാണ്. അതേസമയം മാര്‍നസ് ലാബുഷെയ്നെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 89 റണ്‍സുമായി വില്യംസണ്‍ തിളങ്ങിയിരുന്നു.

പാക്കിസ്ഥാന്റെ ബാബര്‍ അസം അഞ്ചാമതും ഓസീസിന്റെ ഡേവിവിഡ് വാര്‍ണര്‍ ആറാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഏഴാം സ്ഥാനത്തുമാണ്. ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തുള്ള അശ്വിന്‍ മാത്രമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ജസ്പ്രീത് ബുമ്ര  പതിനൊന്നാമതും ഇഷാന്ത് ശര്‍മ പതിനേഴാമതും മൊഹമ്മദ് ഷമി പതിനഞ്ചാം സ്ഥാനത്തുമാണ്.  ഓസീസിന്റെ പാറ്റ് കമിന്‍സാണ് ഒന്നാം സ്ഥാനത്ത്. കിവീസിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്.

Follow Us:
Download App:
  • android
  • ios