ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ടെസ്റ്റിനിടെ കാണികളിലൊരാളെം അധിക്ഷേപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സ് മാപ്പ് പറഞ്ഞു. ജൊഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നം ദിനമാണ് സംഭവം. മത്സരത്തില്‍ സ്റ്റോക്‌സ് രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. പുറത്തായശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

ഇതിനിടെ കാണികളില്‍ ഒരാള്‍ സ്‌റ്റോക്‌സിനോട് മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സ്‌റ്റോക്‌സ് കടുത്ത രീതിയില്‍ തന്ന പ്രതികരിച്ചു. സംഭവം ക്യാമറ ഒപ്പിയെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. താരത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തി.

കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത്. പിന്നാലെ സ്റ്റോക്‌സ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ മാപ്പ് അപേക്ഷ നടത്തി. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ആദ്യം അപമര്യാദയായി പെരുമാറിയത് ആരാധകിനായിരുന്നുവെന്നും സ്റ്റോക്‌സ് പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞെങ്കിലും താരത്തിനെതിരെ ഐസിസി നടപടി സ്വീകരിച്ചേക്കും.