Asianet News MalayalamAsianet News Malayalam

സച്ചിന്റെ കടുത്ത ആരാധകരും പറയുന്നു; സഞ്ജുവിനെ ഒരവസരം നല്‍കൂ...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ തിരുവനന്തപുരത്ത്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം നേരില്‍ കാണാനാണ് സുധീര്‍ തിരുവനന്തപുരത്തെത്തിയത്.

sudheer kumar on sanju samson and karyavattom t20
Author
Thiruvananthapuram, First Published Dec 8, 2019, 12:02 PM IST

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ തിരുവനന്തപുരത്ത്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം നേരില്‍ കാണാനാണ് സുധീര്‍ തിരുവനന്തപുരത്തെത്തിയത്. മത്സരത്തിന് മുമ്പായി അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു. മലയാളി താരം സഞ്ജു സാംസണ് ഹോം ഗ്രൗണ്ടില്‍ ഒരു അവസരം നല്‍കണമെന്നാണ് സുധീര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് സുധീര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കാര്യവട്ടത്ത് ഒരു മത്സരം കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭാഗ്യ മൈതാനമാണിത്. ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് കരുത്തരാണ്. എന്നാല്‍ രാഹുലും രോഹിതും കോലിയും ഉള്‍പ്പെടുന്ന മുന്‍നിര ഇന്ത്യക്ക് വിജയം കൊണ്ടുവരും.

തീര്‍ച്ചയായും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇല്ലാതെ പോയത് ഒരു നഷ്ടമായി തോന്നുന്നുണ്ട്. അദ്ദേഹം വിരമിച്ച ശേഷം ടീം ഇന്ത്യക്ക് ഒന്നാകെ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഞ്ജു സാംസണ് ടീമില്‍ അവസരം നല്‍കണം. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടാണിത്. ഇവിടെ അദ്ദേഹത്തിന് നന്നായി കളിക്കാന്‍ സാധിക്കും.'' സൂധീര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios