2023 ലോകകപ്പ് ഓസ്ട്രേലിയയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരോടൊപ്പം ഓറഞ്ച് ആര്‍മി ഈ വര്‍ഷം കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
വെല്ലിംഗ്ടണ്‍: വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമിന് പകരമാണ് ലോകകപ്പ് ജേതാവ് കമ്മിന്‍സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ഓറഞ്ച് ആര്‍മി 2023 സീസണില്‍ അവസാന സ്ഥാനത്തായിരുന്നു. 14 മത്സരങ്ങളില്‍ 4 എണ്ണം മാത്രമാണ് വിജയിച്ചത്. 20.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ ടീം സ്വന്തമാക്കിയത്.
ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പ്രതികരിക്കുകയാണ് കമ്മിന്‍സ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ എനിക്ക് രണ്ടാം വീട് പോലെയാണ്. ഇന്ത്യയില്‍ ധാരാളം സമയം ചെലവഴിക്കുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കും പര്യടനങ്ങള്‍ക്കുമായി പലപ്പോഴായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഏറെ ആരാധകരുണ്ട്. ടൂര്‍ണമെന്റ് ആസ്വദിക്കാനാവുമെന്ന് കരുതുന്നു.'' കമ്മിന്‍സ് പറഞ്ഞു.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴേസ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. 2023 ലോകകപ്പ് ഓസ്ട്രേലിയയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരോടൊപ്പം ഓറഞ്ച് ആര്‍മി ഈ വര്‍ഷം കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ 27-ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും.
മഞ്ഞുമ്മല്‍ ബോയ്‌സല്ല, ഇത് മഞ്ചള്‍ ബോയ്‌സ്! മഞ്ഞുമ്മല്‍ ട്രന്റിലേക്ക് ധോണിയും സംഘവും
ഹൈദരാബാദ് സ്‌ക്വാഡ്: അബ്ദുള്‍ സമദ്, അഭിഷേക് ശര്‍മ്മ, എയ്ഡന്‍ മര്‍ക്രം, മാര്‍ക്കോ ജാന്‍സെന്‍, രാഹുല്‍ ത്രിപാഠി, വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, ഹെന്റിച്ച് ക്ലാസന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് അഗര്‍വാള്‍, ടി നടരാജന്‍, അന്‍മോല്‍പ്രീത് സിംഗ്, മായങ്ക് മാര്‍കണ്ഡേ, ഉപേന്ദ്ര സിംഗ് മാര്‍കണ്ഡേ, ഉമ്രാന്‍ മാലിക്, നിതീഷ് കുമാര്‍ റെഡ്ഡി, ഫസല്‍ഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിന്‍സ്, ജയ്‌ദേവ് ഉനദ്കട്ട്, ആകാശ് സിംഗ്, ജാതവേദ് സുബ്രഹ്മണ്യന്‍.

