ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കാൻ ഹാർദിക് പാണ്ഡ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
മുംബൈ: സൂര്യകുമാർ യാദവിനെ ടി20 ഇന്ത്യൻ ടീം ക്യാപ്റ്റനാക്കിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ ചർച്ച നടത്തിയതായും ഇക്കാര്യം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ലോകകപ്പ് വരെ സൂര്യകുമാറിനെ നായകനാക്കാനാണ് ആലോചന. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കാൻ ഹാർദിക് പാണ്ഡ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Read More... സഞ്ജുവിനെ ടി20 ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം! കാരണം വ്യക്തമാക്കി പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം
30 കാരനായ താരം പൂർണ ആരോഗ്യവാനാണെന്നും ശ്രീലങ്കൻ പരമ്പരക്ക് താൻ തയ്യാറാണെന്നും ബിസിസിഐയെ അറിയിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നും ഏകദിന പരമ്പരക്കുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യയുടെ 2024 ടി 20 ലോകകപ്പ് നേട്ടത്തിൽ ഹാർദിക്കിന്റെ പ്രകടനം നിർണായകമായിരുന്നു. ഹെൻറിച്ച് ക്ലാസൻ്റെയും ഡേവിഡ് മില്ലറുടെയും നിർണായക വിക്കറ്റുകളാണ് ഫൈനലിൽ പാണ്ഡ്യ വീഴ്ത്തിയത്.
