Asianet News MalayalamAsianet News Malayalam

T20 World Cup| ടി20 റാങ്കിംഗില്‍ ബാബര്‍ അസം ഒന്നാമത്, ഹസരങ്കയ്ക്കും നേട്ടം; ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 66 ശരാശരിയില്‍ 198 റണ്‍സാണ് ബാബര്‍ നേടിയത്. ഏകദിന റാങ്കിംഗിലും താരം ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍  ജോസ് ബട്‌ലര്‍ (Jos Buttler) ഒമ്പതാം സ്ഥാനത്തെത്തി.

T20 World Cup Babar Azam back to top spot in ICC T20 ranking
Author
Dubai - United Arab Emirates, First Published Nov 3, 2021, 4:46 PM IST

ദുബായ്: ഐസിസി (ICC) ടി20 റാങ്കിംഗില്‍ പാകിസ്ഥാന്‍ (Pakistan) ക്യാപ്റ്റന്‍ ബാബര്‍ (Babar Azam) അസം ഒന്നാമതെത്തി. ടി20 ലോകകപ്പില്‍ (T20 World Cup) പുറത്തെടത്ത മികച്ച പ്രകടനാണ് ബാബറിന് ഒന്നാംസ്ഥാനം സമ്മാനിച്ചത്. ഇംഗ്ലണ്ട് ഡേവിഡ് മലാനെയാണ് (Dawid Malan) ബാബര്‍ പിന്തള്ളിയത്. ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ താരം മൂന്ന് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയിരുന്നു.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 66 ശരാശരിയില്‍ 198 റണ്‍സാണ് ബാബര്‍ നേടിയത്. ഏകദിന റാങ്കിംഗിലും താരം ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍  ജോസ് ബട്‌ലര്‍ (Jos Buttler) ഒമ്പതാം സ്ഥാനത്തെത്തി. ഫോമിലുള്ള സഹഓപ്പണര്‍ 14-ാം സ്ഥാനത്തുണ്ട്.

അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരങ്ക (Wanidu Hasranga) ഒന്നമതെത്തി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നടത്തിയ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഹസരങ്കയെ ഒന്നാമതെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി രണ്ടാം സ്ഥാനത്തേക്കിറങ്ങി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോഥി പത്താമതെത്തി.

T20 World Cup Babar Azam back to top spot in ICC T20 ranking

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) ഒന്നാംസ്ഥാനം നിലനിര്‍ത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹസരങ്ക നാലാമതുണ്ട്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോലി (5), കെ എല്‍ രാഹുല്‍ (8) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളില്ല.

Follow Us:
Download App:
  • android
  • ios