ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് മാത്രമല്ല ശുഭ്മാല്‍, യഷസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും കുറഞ്ഞ മാര്‍ക്കാണുള്ളത്.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മത്സരങ്ങള്‍ക്കിറങ്ങിയത്. എന്നാല്‍ ഇത്തവണയും ഇന്ത്യക്ക് പരമ്പര നേടാനായില്ല. 1-1ലാണ് മത്സരം അവാനിച്ചത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 32 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് മാത്രമല്ല ശുഭ്മാല്‍, യഷസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും കുറഞ്ഞ മാര്‍ക്കാണുള്ളത്. പരമ്പരയില്‍ കഗിസോ റബാദയ്ക്ക് മുന്നിലാണ് രോഹിത് കീഴടങ്ങിയത്. ഒരിക്കല്‍ പോലും അര്‍ധ സെഞ്ചുറി രോഹിതിന് സാധിച്ചിരുന്നില്ല. പത്തില്‍ നാല് മാര്‍ക്ക് മാത്രമാണ് രോഹിത്തിന് ലഭിക്കുക. സഹ ഓപ്പണര്‍ ജെയ്‌സ്വാളിനും ഇത്രയും മാത്രമാണ് മാര്‍ക്കിട്ടത്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സും സ്വിങ്ങുമുള്ള പിച്ചില് താരം പരാജയപ്പെടുകയായിരുന്നു. ഗില്ലിന്റെ കാര്യവും വ്യത്യസ്ഥമല്ല. 2, 26, 36, 10 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍. 

അതേസമയം വിരാട് കോലിയെ കുറിച്ച മികച്ച അഭിപ്രായമാണ്. 10ല്‍ ഏഴ് മാര്‍ക്കക്ക് കോലിക്ക് കൊടുക്കാം. സെഞ്ചുറിയൊന്നും നേടിയില്ലെങ്കില്‍ പോലും ഒന്നും ടെസ്റ്റില്‍ 38, 76 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. സെഞ്ചൂറിയനില്‍ 46 റണ്‍സും കോലി നേടി. പരമ്പരയിലുടനീളം മോശം പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് മാത്രം. കെ എല്‍ രാഹുലിനാണ് ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്. എട്ട് മാര്‍ക്ക് ലഭിച്ച രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചുറി നേടിയ താരം.

സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് നാല് മാര്‍ക്കാണ് ലഭിച്ചത്. അവസാന മത്സരം മാത്രം കളിച്ച താരം ഒരു പന്ത് പോലും എറിഞ്ഞിരുന്നില്ല. ബാറ്റിംഗില്‍ ഡക്കാവുകയും ചെയ്തു. അശ്വിന് ആറ് മാര്‍ക്ക്. പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയ്ക്ക് ഒമ്പത് മാര്‍ക്ക്. ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളതും താരത്തിനാണ്. ബുമ്രയ്‌ക്കൊപ്പം ഗംഭീര പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് എട്ട് മാര്‍ക്കും. ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് മൂന്ന് മാര്‍ക്ക് വീതം. ഒറ്റ ടെസ്റ്റ് മാത്രം കളിച്ച മുകേഷ് കുമാറിന് ഏഴും മാര്‍ക്ക്. നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.