Asianet News MalayalamAsianet News Malayalam

ടെസ്റ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന്, പന്ത്-ജഡേജ കൂട്ടുകെട്ടിനെക്കുറിച്ച് ഡിവില്ലിയേഴ്സ്

98-5 എന്ന നിലയില്‍ തകര്‍ന്ന സെഞ്ചുറി നേടിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് കരകയറ്റിയത്. റിഷഭ് പന്ത് 146 റണ്‍സടിച്ചപ്പോള്‍ ജഡേജ 104 റണ്‍സടിച്ചു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സില്‍ 416 റണ്‍സടിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ ആ മികവ് പുറത്തെടുക്കാനായില്ല. നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 245റണ്‍സിന് ഇന്ത്യ പുറത്തായി.

The best I have ever seen in Test cricket, De Villiers Pant and Jadeja partnership
Author
Edgbaston, First Published Jul 4, 2022, 10:38 PM IST

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 222 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തയതിനെക്കുറിച്ച് മനസ് തുറന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. വീട്ടിലില്ലാതിരുന്നതിനാല്‍ അടുത്തിടെ നടന്ന മത്സരങ്ങളൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറ‍ഞ്ഞ ഡിവില്ലിയേഴ്സ് ഇപ്പോള്‍ മത്സരങ്ങളുടെ ഹൈലൈറ്റ്സ് കാണുന്ന തിരക്കിലാണെന്നും വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 98-5 എന്ന സ്കോറില്‍ നിന്ന് പ്രത്യാക്രമണത്തിലൂടെ 222 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റിഷഭ് പന്തിന്‍റെയും രവീന്ദ്ര ജഡേജയുടെയും പ്രകടനം ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നുവെന്ന് എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ, രണ്ടാം സന്നാഹത്തിലും ജയം; സഞ്ജുവിന് തിളങ്ങാനായില്ല

98-5 എന്ന നിലയില്‍ തകര്‍ന്ന സെഞ്ചുറി നേടിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് കരകയറ്റിയത്. റിഷഭ് പന്ത് 146 റണ്‍സടിച്ചപ്പോള്‍ ജഡേജ 104 റണ്‍സടിച്ചു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സില്‍ 416 റണ്‍സടിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ ആ മികവ് പുറത്തെടുക്കാനായില്ല. നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 245റണ്‍സിന് ഇന്ത്യ പുറത്തായി.

ആദ്യ ഇന്നിംഗ്സില്‍ 284 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി 132 റണ്‍സ് ലീഡ് നേടിയ ഇന്ത്യ 378 റണ്‍സ് വിജിയലക്ഷ്യം മുന്നോട്ടുവെച്ചു. മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അലക്സ് ലീസും സാക്ക് ക്രോളിയും ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. എന്നാല്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് നാലാം വിക്കറ്റില്‍ സെഞ്ചുറിക്കൂട്ടുകെട്ടുയര്‍ത്തി വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.

Follow Us:
Download App:
  • android
  • ios