അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപനം വൈകിച്ചതുതന്നെ വിരാട് കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെങ്കിലും കളിക്കാനാവില്ലെന്നാണ് കോലി ടീം മാനേജ്മെന്‍റിനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മാത്രമായി കോലിയെ ഉള്‍പ്പെടുത്താനും സാധ്യത കുറവാണ്.
മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി അടുത്ത രണ്ട് ടെസ്റ്റുകളിലെങ്കിലും കളിക്കില്ലെന്നാണ് സൂചന. കോലിയില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്കോട്ടില്‍ ഫെബ്രുവരി 15നും റാഞ്ചിയില്‍ ഫെബ്രുവരി 23നും ധരംശാലയില്‍ മാര്‍ച്ച് ഏഴും മുതലാണ് പരമ്പരയില്‍ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കേണ്ടത്.
അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപനം വൈകിച്ചതുതന്നെ വിരാട് കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെങ്കിലും കളിക്കാനാവില്ലെന്നാണ് കോലി ടീം മാനേജ്മെന്‍റിനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മാത്രമായി കോലിയെ ഉള്‍പ്പെടുത്താനും സാധ്യത കുറവാണ്.
വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശര്‍മ ഗര്‍ഭിണിയാണെന്നും ഇരുവരും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നും നേരത്തെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്സ് വ്യക്തമാക്കിയിരുന്നു. അനുഷ്കയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് കരുതുന്നത്.
ഒന്നും പേടിക്കാനില്ല, ഈ ഇന്ത്യൻ ടീമിനെ ഇനിയും തോല്‍പ്പിക്കാനാവും, ഇംഗ്ലണ്ടിന് ഉപദേശവുമായി കുക്ക്
വിരാട കോലിയുടെ അഭാവത്തില്‍ ടീമിലെത്തിയ രജത് പാടീദാറിന് വിശാഖപട്ടണത്ത് തിളങ്ങാനായില്ലെങ്കിലും അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. കെ എല്‍ രാഹുലും ജഡേജയും തിരിച്ചെത്തിയാലും സര്‍ഫറാസ് ഖാനെ ടീമില്ർ നിലനിര്‍ത്തിയേക്കും. രാജ്കോട്ടിലും കോലിക്ക് പകരം രജത് പാടീദാറിന് തന്നെയായിരിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുക. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ശ്രേയസ് അയ്യരാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്. രാജ്കോട്ടിലും രജത് പാടീദാറിന് തിളങ്ങാനായില്ലെങ്കില്‍ മാത്രമെ അവസാന രണ്ട് ടെസ്റ്റുകളില്‍ സര്‍ഫറാസ് ഖാന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കു.
