Asianet News MalayalamAsianet News Malayalam

0.45 സെക്കന്‍ഡ്, കണ്ണടച്ചു തുറക്കും പന്ത് കൈയിലൊതുക്കി രോഹിത്, കാണാം പോപ്പിനെ മടക്കിയ അവിശ്വസനീയ ക്യാച്ച്

രോഹിത് ആശ്വിനെ പന്തെറിയാനായി വിളിച്ചു.അശ്വിനെ കരുതലോടെ നേരിട്ട പോപ്പിന് പക്ഷെ ഒരു നിമിഷം പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ കട്ട ഷോട്ടിന് ശ്രമിച്ച പോപ്പിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ പോയത് സ്ലിപ്പിലേക്കായിരുന്നു.

The reaction time was just 0.45 Seconds for Rohit Sharma to dismiss Ollie Pope
Author
First Published Feb 5, 2024, 12:29 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ആദ്യ മണിക്കൂറില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ ആശങ്കയിലായിരുന്നു. റെഹാന്‍ അഹമ്മദിനെ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും ക്രീസിലെത്തിയപാടെ സ്വീപ്പും റിവേഴ്സ് സ്വീപ്പുമായി തകര്‍ത്തടിച്ച ഒലി പോപ്പ് ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടു.

ഹൈദരാബാദ് ടെസ്റ്റില്‍ സമാനമായി കളിച്ച പോപ്പിന്‍റെ ബാറ്റിംഗാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അക്സര്‍ പട്ടേലിനെ തുടര്‍ച്ചയായി റിവേഴ്സ് സ്വീപ്പിലൂടെയും സ്വീപ്പിലൂടെയും പോപ്പ് ബൗണ്ടറി കടത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അപകടം മണത്തു.

ഇന്ത്യ 600 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചാലും പിന്തുടര്‍ന്ന് ജയിക്കും, തുറന്നു പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍

രോഹിത് ആശ്വിനെ പന്തെറിയാനായി വിളിച്ചു.അശ്വിനെ കരുതലോടെ നേരിട്ട പോപ്പിന് പക്ഷെ ഒരു നിമിഷം പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ കട്ട ഷോട്ടിന് ശ്രമിച്ച പോപ്പിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ പോയത് സ്ലിപ്പിലേക്കായിരുന്നു. അതിവേഗമെത്തിയ പന്ത് പക്ഷെ രോഹിത് മനോഹരമായി കൈയിലൊതുക്കി. വെറും 0.04 സെക്കന്‍ഡ് റിയാക്ഷന്‍ ടൈമായിരുന്നു ആ ക്യാച്ചെടുക്കാന്‍ രോഹിത്തിന് ലഭിച്ചത്.

ആ സമയത്ത് പോപ്പിന്‍റെ വിക്കറ്റ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായിരുന്നു. പോപ്പിന് പിന്നാലെ റൂട്ടിനെയും അശ്വിന്‍ മടക്കി. ലഞ്ചിന് തൊട്ടു മുമ്പ് സാക് ക്രോളിയെ കുല്‍ദീപും ബെയര്‍സ്റ്റോയെ ഹുമ്രയും മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലാവുകയും ചെയ്തു. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം 67-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി സാക് ക്രോളിയാണ് അര്‍ധസെഞ്ചുറിയുമായി പൊരുതിയത്.

ലഞ്ചിന് തൊട്ടു മുമ്പ് 73 റണ്‍സെടുത്ത ക്രോളിയെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. റെഹാന്‍ അഹമ്മദ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ എന്നിവരുടെ വിക്കറ്റുകളാണ് ക്രോളിക്ക് പുറമെ ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios