ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്പരയിലെ മൂന്നാം മത്സരവും മഴ കാരണം ഉപേക്ഷിച്ചു. രാത്രി ഏഴിനാണ് മത്സരം നടക്കേണ്ടിയിരുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതുവരെ ഒരു ടി20യാണ് നടന്നത്.

സൂററ്റ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്പരയിലെ മൂന്നാം മത്സരവും മഴ കാരണം ഉപേക്ഷിച്ചു. രാത്രി ഏഴിനാണ് മത്സരം നടക്കേണ്ടിയിരുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതുവരെ ഒരു ടി20യാണ് നടന്നത്. അതില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. രണ്ടാം മത്സരത്തിലും ടോസിട്ടിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയുടെ മികവിലായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന്130 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 119ന് പുറത്തായി.

അവസാന രണ്ട് മത്സരങ്ങള്‍ക്കുളള ടീമിനെ ഇന്നുതന്നെ പ്രഖ്യാപിക്കും. ലോകകപ്പ് അടുത്തിരികെ ബാറ്റര്‍മാരുടെ മോശം ഫോമില്‍ ഇന്ത്യന്‍ ക്യാംപിന് ആശങ്കയുണ്ട്.