തുടക്കത്തില്‍ തന്നെ യുപിക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. സമര്‍ത്ഥ് സിംഗിനെ (10) എം ഡി നീതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ആര്യന്‍ ജുയല്‍ (28) - പ്രിയം ഗാര്‍ഗ് (44) സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു.

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഉത്തര്‍പ്രദേശ്. ആലപ്പുഴ, എസ് ഡി കൊളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് ആദ്യദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 244 റണ്‍സെടുത്തിട്ടുണ്ട്. റിങ്കു സിംഗ് (71), ധ്രുവ് ജുറല്‍ (54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് തുണയായത്. ഇരുവരും പുറത്താവാതെ ക്രീസിലുണ്ട്. സഞ്ജു സാംസണിന്റെ കീഴിലാണ് കേരളം ഇറങ്ങിയത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരെ ടി20 ടീം പ്രഖ്യാപിക്കാനിരിക്കെ സഞ്ജു കളിക്കില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു.

തുടക്കത്തില്‍ തന്നെ യുപിക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. സമര്‍ത്ഥ് സിംഗിനെ (10) എം ഡി നീതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ആര്യന്‍ ജുയല്‍ (28) - പ്രിയം ഗാര്‍ഗ് (44) സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജുയലിനെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഗാര്‍ഗിനെ ബേസില്‍ തമ്പി ബൗള്‍ഡാക്കി. അക്ഷ്ദീപ് നാഥ് (9), സമീര്‍ റിസ്വി (26) എന്നിവര്‍ക്കും തിളങ്ങായാനായില്ല. അതിഥി താരങ്ങളായ ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. 

ഇതോടെ യുപി അഞ്ചിന് 124 എന്ന നിലയിലായി. തുടര്‍ന്നാണ് റിങ്കു - ജുറല്‍ സഖ്യം യുപിയെ തോളിലേറ്റിയത്. ഇരുവരും ഇതുവരെ 120 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ താരമായ റിങ്കു 103 പന്തുകളില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഇതുവരെ നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്ന ജുറല്‍ ഒരു സിക്‌സും നാല് ഫോറും നേടി. നേരത്തെ, നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ഏറെ വൈകിയാണ് ആലപ്പുഴയില്‍ മത്സരം ആരംഭിക്കുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍). 

ഉത്തര്‍പ്രദേശ്: ആകാശ് ദീപ് നാഥ്, അന്‍കിത് രജ്പൂത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ്ര ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, യഷ് ദയാല്‍.

ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കുതിച്ചു! റോക്കറ്റ് വേഗത്തില്‍ രോഹിത്തും സംഘവും ഒന്നാമത്