Asianet News MalayalamAsianet News Malayalam

ഏഴ് കോടി ലക്ഷ്യമിട്ടു, 11 കോടി കിട്ടി! മനസും കയ്യും നിറച്ച് 'വിരുഷ്‌ക'യുടെ കൊവിഡ് ധനസമാഹരണം

വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടേയും കൊവിഡ് ധനസമാഹരണത്തിന് വമ്പന്‍ പ്രതികരണം. ഏഴ് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാംപയിനിലൂടെ ലഭിച്ചത് 11 കോടി രൂപ. 

Virat Kohli Anushka Sharma raised Rs 11 crore as Covid relief fund
Author
Sydney NSW, First Published May 13, 2021, 2:53 PM IST

മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് 'ഇൻ ദിസ് ടുഗതർ' എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും തുക കണ്ടെത്തിയത്.  

Virat Kohli Anushka Sharma raised Rs 11 crore as Covid relief fund

ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് ഏഴിന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്. ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേര്‍ന്ന് രണ്ട് കോടി രൂപ നല്‍കിയാണ് ക്യാംപയിന് തുടക്കമിട്ടത്. ലഭിച്ച 11 കോടി കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കം. സാമ്പത്തിക സഹായം നല്‍കിയവര്‍ക്ക് കോലിയും അനുഷ്‌കയും നന്ദിയറിയിച്ചു. 

ഇന്ത്യക്ക് ക്രിക്കറ്റ് ലോകത്തിന്‍റെ പിന്തുണ

യൂണിസെഫ് ഓസ്‌ട്രേലിയ വഴി ഫണ്ട് ശേഖരിക്കാനുള്ള ശ്രമങ്ങളിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നേരത്തെ നല്‍കിയ 37 ലക്ഷം രൂപയുടെ പ്രാഥമിക സഹായത്തിന് പുറമെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും ധനസമാഹരണ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സ് 50,000 ഡോളറും മുന്‍ താരം ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാനാണ്(ഐപിഎല്‍ പ്രതിഫലത്തിന്‍റെ ഒരു ഭാഗം) സഹായധനം പ്രഖ്യാപിച്ച മറ്റൊരു വിദേശ താരം. 

Virat Kohli Anushka Sharma raised Rs 11 crore as Covid relief fund

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും(1 കോടി രൂപ), ശിഖര്‍ ധവാനും(20 ലക്ഷം രൂപ), ശ്രീവാത്‌സ് ഗോസ്വാമിയും(90,000 രൂപ), ജയ്‌ദേവ് ഉനദ്‌കട്ടും(ഐപിഎല്‍ സാലറിയുടെ 10 ശതമാനം). പാണ്ഡ്യ സഹോദരന്‍മാരും(200 ഓക്‌സിജന്‍ കോൺസെൻട്രേറ്റര്‍) സഹായഹസ്‌തവുമായി രംഗത്തെത്തി. എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ഇന്ത്യക്ക് കൊവിഡ് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യ ഒറ്റയ്‌ക്കല്ല; കൈത്താങ്ങുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍, കൂടുതല്‍ പണം കണ്ടെത്തുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios