സോഷ്യല്‍ മീഡിയില്‍ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പരമ്പരകള്‍ക്കിടെ ലഭിക്കുന്ന ഇടവേളകളില്‍ താരം ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം യാത്ര ചെയ്തുമൊക്കെയാണ് ആഘോഷിക്കാറ്.

സൂറിച്ച്: സോഷ്യല്‍ മീഡിയില്‍ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പരമ്പരകള്‍ക്കിടെ ലഭിക്കുന്ന ഇടവേളകളില്‍ താരം ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം യാത്ര ചെയ്തുമൊക്കെയാണ് ആഘോഷിക്കാറ്. ഇത്തവണ പുതുവര്‍ഷത്തിലും താരം ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഇന്നലെയാണ് താരം ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ഫോട്ടോയില്‍ അനുഷ്‌കയില്ലായിരുന്നു. ഫോട്ടോ എടുത്തതിന്റെ ക്രെഡിറ്റ് മാത്രമാണ് അനുഷ്‌കയ്ക്ക് നല്‍കിയിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ അനുഷ്‌കയെ ബെസ്റ്റ് ഫോട്ടോഗ്രാഫറായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് കാണാം....

View post on Instagram

ഇനി ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യക്ക് മത്സരമുള്ളത്. ഈമാസം അഞ്ചിനാണ് മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്.