Asianet News MalayalamAsianet News Malayalam

എന്നാലും ഇങ്ങനെയുണ്ടോ ഒരു ഔട്ട്? വിന്‍ഡീസിനെതിരെ ഗുണതിലകയുടെ വിവാദമായ പുറത്താകല്‍ വീഡിയോ കാണാം

ഒരു ഘട്ടത്തില്‍ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ ധനുഷ്‌ക ഗുണതിലകയുടെ (55) പുറത്താല്‍ ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 

 

watch video danushka gunathilaka wicket against west indies
Author
Antigua, First Published Mar 11, 2021, 1:05 PM IST

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു ശ്രീലങ്കയുടെ ദയനീയ പ്രകടനം. ഒരു ഘട്ടത്തില്‍ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ ധനുഷ്‌ക ഗുണതിലകയുടെ (55) പുറത്താല്‍ ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 

രസകരമായിരുന്നു ഗുണതിലകയുടെ പുറത്താകല്‍. ഫീല്‍ഡറെ തടസപ്പെടുത്തിയതിനാണ് ശ്രീലങ്കന്‍ ഓപ്പണര്‍ മടങ്ങിയത്. വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 22 ഓവറിലാണ് സംഭവം. പൊള്ളാര്‍ഡിന്റെ പന്ത് ക്രീസില്‍ തട്ടിയിട്ട് താരം റണ്‍സിനായി ശ്രമിച്ചു. ഞൊടിയിടെ റണ്‍സ് വേണ്ടെന്നുള്ള തീരുമാനമെടുത്തു.

ഇതിനിടെ ക്രീസിലേക്ക് ഓടിയടുത്ത് പൊള്ളാര്‍ഡിന് പന്തെടുക്കാനായില്ല. ഗുണതിലകയുടെ കാലില്‍ തട്ടി പന്ത് പിന്നോട്ട് നീങ്ങിയിരുന്നു. ഇതോടെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഓണ്‍ഫീല്‍ഡ് അംപയറുടെ സോഫ്റ്റ് സിഗ്നല്‍ ഔട്ടാണെന്നായിന്നു. പിന്നാലെ തേര്‍ഡ് അംപയര്‍ക്ക് കൊടുന്നു. അദ്ദേഹം ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വന്ന ദൃശ്യങ്ങളില്‍ താരം മനപൂര്‍വം തട്ടിയതല്ലെന്ന് വ്യക്തമായിരുന്നു. വീഡിയോ കാണാം...

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49 ഓവറില്‍ 232ന് എല്ലാവരും പുറത്തായി. ഗുണതിലകയ്ക്ക് പുറമെ ദിമുത് കരുണാരത്‌നെ (52), അഷന്‍ ഭണ്ഡാര (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പതും നിസ്സങ്ക (8), എയ്ഞ്ചലോ മാത്യൂസ് (5), ദിനേഷ് ചാണ്ഡിമല്‍ (12), കമിന്ദു മെന്‍ഡിസ് (9), വാനിഡു ഹസരങ്ക (3), ദുഷ്മന്ത ചമീര (8), നുവാന്‍ പ്രദീപ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലക്ഷന്‍ സന്ദാകന്‍ (16) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 47 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ ഷായ് ഹോപ് (110) നേടിയ സെഞ്ചുറിയാണ് വിന്‍ഡീസിന് തുണയായത്. സഹ ഓപ്പണര്‍ എവിന്‍ ലൂയിസ് (65) മികച്ച പ്രകടനം പുറത്തെടുത്തു. ഡാരന്‍ ബ്രാവോ (37), ജേസണ്‍ മുഹമ്മദ് (13) എന്നിവര്‍ പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios