ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയമായി ബന്ധപ്പെട്ട വീഡിയോയാണത്. പാകിസ്ഥാനെതിരെ രണ്ടാം ടി20 മത്സരത്തില്‍ ശേഷം കോണ്‍വെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു.

വെല്ലിംഗ്ടണ്‍: ലോകമെമ്പാടും ആരാധകരുണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. അതിന്റെ പ്രധാന കാരണം ക്യാപ്റ്റന്‍ എം എസ് ധോണി തന്നെയാണ്. ഇതുവരെ ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിക്കാന്‍ ധോണിക്കായിരുന്നു. വയസ് 42 ആയെങ്കിലും വരുന്ന സീസണിലും ധോണി തന്നെയാണ് ചെന്നൈയെ നയിക്കുക. അതിനുള്ള ഒരുക്കങ്ങളും അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയമായി ബന്ധപ്പെട്ട വീഡിയോയാണത്. പാകിസ്ഥാനെതിരെ രണ്ടാം ടി20 മത്സരത്തില്‍ ശേഷം കോണ്‍വെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു. ഇതിനിടെ മറ്റൊരു ആരാധകന്‍ ഇത് വീഡിയോ പകര്‍ത്തുകയും ചെയ്യുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ക്യാമറയിലേക്ക് നോക്കിയ കോണ്‍വെ, 'നൈസ് വീഡിയോ മച്ചാ' എന്ന് തമിഴില്‍ പറയുന്നുണ്ട്. വീഡിയോ പിടിക്കുന്ന വ്യക്തി വിശ്വസിക്കാനാവാതെ നില്‍ക്കുന്നു. കുറച്ച് കഴിയുമ്പോള്‍ 'വിസില്‍ പോട്' എന്നും കോണ്‍വെ പറയുന്നു. വീഡിയോ കാണാം...

Scroll to load tweet…

മാര്‍ച്ച് അവസാനമോ ഏപ്രിലിലോ നടക്കേണ്ട ഐപിഎല്ലിന് മുമ്പ് ഫിറ്റ്നസ് തേച്ചുമിനുക്കുകയാണ് 42കാരനായ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നെറ്റ്സില്‍ ധോണി പരിശീലനം തുടങ്ങിയതിന്റെ വീഡിയോ പുറത്തുവന്നു. ജിമ്മില്‍ ധോണി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനാണ് നിലവിലെ ചാമ്പ്യന്‍മാരായ ധോണിയുടെ സിഎസ്‌കെ ഇത്തവണ ഇറങ്ങുക. കഴിഞ്ഞ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിന് തോല്‍പിച്ച് 5-ാം കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയിരുന്നു.

രഞ്ജി ട്രോഫി: കര്‍ണാടകയെ എറിഞ്ഞിട്ടു! ഗുജറാത്തിന് അവിശ്വസനീയ ജയം; ത്രില്ലറില്‍ വിജയം ആറ് റണ്‍സിന്