തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക ഒരുമിച്ച പരിശീലനം ചെയ്യാന്‍ പോലും പറ്റിയിട്ടില്ല. കഴിഞ്ഞ നാല് മാസമായിട്ട് ഇതുതന്നെയാണ് അവസ്ഥ. എന്നാല്‍ താരങ്ങള്‍ സ്ഥിരമായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. പിന്നീടുള്ള സമയം താരങ്ങള്‍ സമൂഹമാധ്യമങ്ങളിലാണ് സമയം ചെലവിടുന്നത്. ട്രോള്‍ വീഡിയോകളും തമാശകളുമായി താരങ്ങള്‍ നിറഞ്ഞുനില്‍ക്കും.

അത്തരമൊരു രസകരമായ വീഡിയോയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പങ്കുവച്ചിരിക്കുന്നത്. പുരോഹിതനുമായി ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ പുരോഹിതന്‍ പന്തെറിയുകയാണ്. അതിന് നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ''സ്‌പെഷ്യല്‍ ബൗളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ്.'' എന്നായിരുന്നു ക്യാപ്ഷന്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും താരം വീഡിയോ പങ്കുവച്ചു. വീഡിയോ കാണാം...