അടുത്തിടെയാണ് താരം ഇന്ത്യയിലെ ക്രിക്കറ്റ് മതിയാക്കി അമേരിക്കയിലേക്ക് ചേക്കേറിയത്. മൈനര്‍ ലീഗില്‍ സിലിക്കണ്‍ വാലി സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ് ചന്ദ്. 

കാലിഫോര്‍ണിയ: മൈനര്‍ ലീഗ് ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യയുടെ അണ്ടര്‍ 19 മുന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ്. അടുത്തിടെയാണ് താരം ഇന്ത്യയിലെ ക്രിക്കറ്റ് മതിയാക്കി അമേരിക്കയിലേക്ക് ചേക്കേറിയത്. മൈനര്‍ ലീഗില്‍ സിലിക്കണ്‍ വാലി സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ് ചന്ദ്. ആദ്യ മത്സരത്തില്‍ താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. 

താരത്തിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ സിലക്കണ്‍ വാലി ജയിക്കുകയും ചെയ്തു. ഗോള്‍ഡണ്‍ സ്‌റ്റേറ്റ് ഗ്രിസ്ലീസിനെതിരെ 57 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. 132 റണ്‍സായിരുന്നു സിലിക്കണ്‍ വാലിയുടെ വിജയലക്ഷ്യം. മികച്ച തുടക്കമാണ് ചന്ദ്- ആര്‍ഷ് ബുഷ് സഖ്യം സിലിക്കണ്‍ വാലിക്ക് നല്‍കിയത്. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും ക്രീസില്‍ ഉറച്ചുനിന്ന ചന്ദ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. വീഡിയോ കാണാം...

Scroll to load tweet…

മൂന്ന് വീതം സിക്‌സും ഫോറുമാണ് ഉന്‍മുക്ത് നേടിയത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും ഉണ്‍മുക്തായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് സിലിക്കണ്‍ വാലി. ഏഴില്‍ ആറ് മത്സരവും അവര്‍ ജയിച്ചു. നാല് മത്സരങ്ങളാണ് ചന്ദ് ഇതുവരെ കളിച്ചത്. 77 റണ്‍സാണ് ആകെ സമ്പാദ്യം.

YouTube video player